ബ്രോ ഡാഡി – റിവ്യൂ

ഒരു ഫാമിലിയിൽ ഉണ്ടാവുന്ന ഒരു സിറ്റുവേഷൻ, അതിനെ ചുറ്റിപറ്റി ഉള്ള കുറച്ചു കോമഡി. വളരെ ഈസി ആയി പറഞ്ഞാൽ തീരുന്ന ഒരു ഇഷ്യൂ കോംപ്ലലിക്കേറ്റഡ് ആവുന്നതും അതിന്റെ റെസൊല്യൂഷൻ ആണ് ചിത്രം.

ഫസ്റ്റ് ഹാൾഫിൽ കുറച്ചു നല്ല മോമെൻറ്സ് ഉണ്ട്. ഒരു മോഹൻലാൽ സിഗ്നച്ചർ ഉള്ള കുറച്ചു കുസൃതി ചിരിയും, നാണിക്കലും ഒക്കെ ഉള്ള കുറച്ചു മോമെൻറ്സ്. മോഹൻലാണ് പ്രിത്വിയുടെ അടുത്തു കാര്യം റിവീൽ ചെയ്യുന്ന സീനും, മല്ലിക സുകുമാരനുമായുള്ള സീനുമൊക്കെ അതിനു ഉദാഹരണം ആണ്.

എന്നാൽ സെക്കന്റ്‌ ഹാഫ് എത്തുമ്പോൾ ചിത്രത്തിന്റെ ഒഴുക്ക് അങ്ങ് നഷ്ടപെടുന്നു. കുറച്ചു വലിച്ചു നീട്ടലും, സൗബിന്റെ ആവശ്യമില്ലാത്ത കുറച്ചു വെറുപ്പിക്കാലും ഒക്കെ ആയി ആവറേജിൽ താഴെ നിൽക്കുന്ന സെക്കന്റ്‌ ഹാഫ് ആണ് നെഗറ്റീവ്.

പെർഫോമൻസ് വൈസ് ആദ്യം മെൻഷൻ ചെയ്ത ഫസ്റ്റ് ഹാൾഫിലെ സീനുകളും, ക്ലൈമാക്സ്‌ നു മുൻപ് ഉള്ള ഒരു ചെറിയ ഇമോഷണൽ സീനും ഒക്കെയേ പെർഫോം ചെയ്യാൻ മാത്രം ഉള്ളതായി ലാലേട്ടന് ഉണ്ടായിരുന്നത്. അതെല്ലാം നന്നായി എൻജോയ് ചെയ്യാനും പറ്റുന്നുണ്ട്.

പ്രിത്വിരാജ് ചെയ്ത കഥാപാത്രത്തെ ബേസ് ചെയ്തുള്ള ഒരു കഥയായിട്ടാണ് കൂടുതലും തോന്നിയത്. കല്യാണി പ്രിയദർശൻ നന്നായി പെർഫോം ചെയ്തു. ചില മൈനുട്ട് എക്സ്പ്രഷൻസും റിയാക്ഷൻസും ഒക്കെ നന്നായി ചെയ്തു.

ഇത്രയധികം താരങ്ങളുള്ള ചിത്രത്തിൽ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ലാലു അലക്സ്‌ തന്നെ ആയിരുന്നു. ചിത്രത്തിലെ സീനുകൾ എല്ലാം അഡ്വാർറ്റൈസമേൻറ് പോലെ മനോഹരമായ ഫ്രെയിംസും, കോസ്റ്റയുംസും, ആർട്ട്‌ വർക്ക്‌ ഒക്കെയായി കാണാൻ രസമുണ്ട്

ലൂസിഫർ പോലെ ഒരു ചിത്രത്തിനുശേഷം പ്രിത്വിരാജ് എന്ന ഡയറക്ടർ വീണ്ടും മോഹൻലാലും ആയിവന്നപ്പോൾ ഒരു വൺ ടൈം വാച്ച്ബിൾ ആവറേജ് എന്റെർറ്റൈനെർ മുകളിലായി ഒന്നും ഓഫർ ചെയ്യുന്നില്ല

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s