മേപ്പടിയാൻ-

ചിത്രം തുടങ്ങുന്നതിനു മുൻപ് അയ്യപ്പൻറെ പടം – ഹിന്ദുത്വ ഭീകരത
നന്ദി സേവാഭാരതിക്കും, ജനം ടീവിക്കും – സംഘ പരിവാർ അജണ്ട.

ആശാൻ എന്ന കഥാപാത്രം കട്ടൻ ചായ കുടിക്കുന്ന സീനിലും ഉണ്ണി മുകുന്ദൻ ദോശ തിന്നുന്ന സീനിലും കാവി മുണ്ട് ഉടുത്തിരിക്കുന്നതും ഒരു സീനിൽ വരുന്ന പോസ്റ്മാൻറെ കയ്യിലെ രാഖിയും – RSS നുഴഞ്ഞു കയറ്റം..

നായകൻ ഹിന്ദു, വില്ലൻ മുസ്ലിം എന്നത് പണ്ട് ദ്രുവത്തിൽ ജോഷി ഇറക്കിയ പോലുള്ള വർഗീയ അജണ്ട. പാട്ടിനിടക്ക് നായകനും നായികയും അമ്പലത്തിൽ നിന്നും ഇറങ്ങിവരുന്നത് ഒന്നാം രാഗം എന്ന ഗാനത്തിൽ പണ്ട് പദ്മരാജൻ ചെയ്ത പോലുള്ള ഹിന്ദുത്വ വൽകരണം.. 

ഹിന്ദുവായ നായകൻ ക്രിസ്ത്യൻ കുടുംബത്തെ സഹായിക്കുന്നത് കൃസംഘികളെ  സൈക്കിൾ ഓടിക്കൽ മൂവ്

എന്നൊക്കെയുള്ള രീതിയിൽ സിനിമയെ അനലൈസ്  ചെയ്യുന്ന ആളുകൾ, അല്ലെങ്കിൽ ഇതുപോലെ വല്ലതും കണ്ടാൽ പൊട്ടി ഒലിക്കുന്ന വികാരത്തിന്റെ വൃണങ്ങൾ ഉള്ളവർ ഈ സിനിമ മാത്രമല്ല… പൊതുവെ സിനിമകൾ മൊത്തത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്.

ഒരു സിമ്പിൾ ആയിട്ടുള്ള കഥയെ ഇന്ട്രെസ്റ്റിംഗ് ആയി അവതരിപ്പിച്ചിട്ടുണ്ട് നവാഗത സംവിധായകൻ. അധികം ധൃതി പിടിക്കാതെ  സാവകാശത്തിൽ കഥാപാത്രങ്ങളെയും കഥപാശ്ചാത്തലവും പരിചയപ്പെടുത്തുന്ന ഒന്നാം പകുതിയും കുറച്ചു ത്രില്ലിംഗ് ആയ രണ്ടാം പകുതിയുമായി ഒരു നല്ല അനുഭവമായി ചിത്രം ഫീൽ ചെയ്തു

ഉണ്ണി മുകുന്ദനു തന്റെ കരിയറിൽ കിട്ടിയ വേഷങ്ങളിൽ kl 10 കഴിഞ്ഞാൽ പിന്നെ കിട്ടിയാൽ കുറച്ചു വ്യത്യസ്തമായ വേഷമാണ് ഇതിലേത് എന്ന് തോന്നി. അഭിനയത്തിലും, ബോഡി ലാംഗ്വേജിലും ഒക്കെ ആ വ്യത്യാസം കാണാം. അത് കൊണ്ടു തന്നെ  ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു. മൊത്തത്തിൽ നല്ലൊരു പെർഫോമൻസ്

ഉണ്ണി മുകുന്ദനു ഒപ്പമോ, അതിനു മുകളിലോ നിൽക്കുന്ന പെർഫോമൻസ് ആയി  എനിക്ക് തോന്നിയത് സൈജു കുറുപ്പിന്റെത് ആണ്. ഒരു നെഗറ്റീവ് വേഷം  എന്നൊന്നും അല്ല.. ചുമ്മാ ആളുകളെ കുഴിയിൽ ചാടിക്കുന്ന ഒരു അലസൻന്റെ റോൾ നന്നായി പുള്ളി ചെയ്തു. പല സ്ഥലങ്ങളിലും ഒരു പൊട്ടീരു പുള്ളിക്ക് കൊടുക്കാൻ തോന്നും.

ചിത്രത്തിന്റെ പ്രൊഡക്ഷൻ വാല്യൂ വച്ച് നോക്കുമ്പോൾ ഏറ്റവും മികച്ച ടെക്നിക്കൽ സൈഡ് ചിത്രത്തിൽ ഉണ്ട്. അവസത്തെ പാട്ടൊഴികെ ഉള്ള പാട്ടുകൾ ഒക്കെ ആവറേജ്  മാത്രമായേ തോന്നിയുള്ളൂ.

ചിത്രത്തിനു  തീർച്ചയായും ചെറിയ ചില നെഗറ്റീവ്സും ഉണ്ട്.. പക്ഷേ  അത് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.. ഒന്നാമത്തെ കാര്യം ഒരു സാദാ പ്രേക്ഷകന്റെ ആസ്വാധനത്തെ ബാധിക്കുന്ന തരം നെഗറ്റീവ്സ് ഒന്നും ഇതിൽ ഇല്ല. രണ്ടാമത്തെ കാര്യം ആ ഒരു കോൺസിഡെറേഷൻ ഈ ചിത്രം അർഹിക്കുന്നുണ്ട്. ഒരു ആംബുലൻസിറെ പേരിൽ അത്രമാത്രം ആക്രമണം ചിത്രം നേരിട്ടുണ്ട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s