ഹൃദയം – റിവ്യൂ

ഒരു സിനിമയിലെ എല്ലാ മേഖലകളും ഒരുപോലെ മികച്ചതാവുക, ആ മികവൊന്നും എവിടെയും ഒറ്റയ്ക്ക് മുഴച്ചു നിൽക്കാതെ ആ സിനിമ അനുഭവത്തിലേക്ക് സിങ്ക് ആകുക, ചിത്രത്തിലെ ഓരോ കഥാപാത്രവും അവരുടെ ഇമോഷൻസ് പ്രേക്ഷകരിലേക്ക് കണക്ട് ആകുക, തുടങ്ങിയ ഒരു നല്ല എന്നു പറയിപ്പിക്കാൻ കാരണമാകുന്നു എല്ലാ കാര്യങ്ങളും ഹൃദയത്തിലുണ്ട്.

ഒരു ഫീൽ ഗുഡ്  ചിത്രത്തിന്റെ ആസ്വാദനത്തിന് ചായാഗ്രഹണം  വഹിക്കുന്ന പങ്ക് വലുതാണ് .   സെക്കൻഡ് ഹാൾഫിൽ കുറച്ചധികം കല്യാണങ്ങൾ വരുന്നുണ്ട്.. ഓരോന്നും വ്യത്യസ്തമാണ്. അത് പകർത്തിയ രീതിയും അതിലെ എസ്‌തറ്റിക്സും ഒക്കെ ചിത്രത്തിന്റെ ഫീൽ ഗുഡ് ഫാക്ടർനെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്.

ചിത്രം കാണുന്നതിന് മുമ്പുതന്നെ ഇതിലെ ഗാനങ്ങൾ എല്ലാം ഹൃദയം കീഴക്കിയിരുന്നു . എന്നാൽ ഈ ചിത്രം കണ്ടപ്പോൾ വെറുതെ കുറച്ചു നല്ല പാട്ടുകൾ എന്നതിലുപരി എത്ര മനോഹരമായിട്ടാണ്  ഈ പാട്ടും ചിത്രത്തിൽ ഇഴുകി ചേർന്നിരിക്കുന്നത് എന്ന് തോന്നും. ഹിഷാമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തെ ഇലെവേറ്റ്‌ ചെയ്തു മറ്റൊരു തലത്തിൽ എത്തിക്കുന്നു.

ട്രൈലെറിലും പാട്ടും കണ്ടു മോഹൻലാലിന്റെ മകന്റെ ഒരു പ്രകടനം കാണാൻ ചെന്നിരിക്കുന്നവർ ആദ്യം അത് മറന്നു പ്രണവ് എന്ന നടനെ കണ്ടു തുടങ്ങുന്നു… കുറച്ചു കഴിയുമ്പോൾ പ്രണവ് എന്ന നടനെയും മറന്നു അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിനെ മാത്രം ശ്രദ്ധിക്കുന്നു എന്നത് തന്നെയാണ് അയാളുടെ പ്രകടനം എത്രമാത്രം നല്ലതാണ് എന്നതിന്റെ തെളിവ്. പ്രണയവും, വിരഹവും, ദേഷ്യവും, പ്രതീക്ഷയും, സന്തോഷവും, ഉന്മാദവും  ഒടുവിൽ പക്വതയും എല്ലാം ethra ഭംഗിയായി ആണ് അയാൾ അവതരിപ്പിച്ചിരിക്കുന്നത്. ദർശന, കല്യാണി, ആന്റണി താടിക്കാരൻ ആയി വന്ന നടൻ, സെൽവ ആയി വന്നായാൽ അങ്ങനെ എല്ലാരും നന്നായി.. എങ്കിലും പ്രണവിന്റെ അരുൺ നീലകണ്ഠൻ ഒരു ശകലം ഉയർന്നു നിൽക്കുന്നു.

ഇനി അയാളെ കുറിച്ച് കൂടി പറഞ്ഞു നിർത്താം.. മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യം ഉള്ള ഒരു ചിത്രം, അതും ഒരു ഫീൽ ഗുഡ് ഡ്രാമ… ഒരു നിമിഷം പോലും ശ്രദ്ധത്തിരിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തിക്കുക എന്നത്  നിസ്സാരകാര്യം ഇല്ല.. മൂന്ന് മണിക്കൂർ ചിത്രം അവസാനിക്കുമ്പോൾ ഇനിയും കുറച്ചു സമയം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്നു. കാണുന്ന ഓരോരുത്തരെയും അരുൺ നീലകണ്ഠന്റെ ഭൂതകാലത്തിലേക്കും പിന്നീട് ചിന്തകളിലൂടെ അവനവന്റെ തന്നെ ഭൂതകാലത്തിലേക്കും തിരിഞ്ഞു നോക്കിപ്പിക്കുന്ന വിനീത് ശ്രീനിവാസന്റെ എഴുത്തും, സംവിധാനവും.

പ്രണവ് എന്ന നടന്, ഹിഷാം എന്ന സംഗീത സംവിധായകന്, വിശ്വജിത് എന്ന ചായഗ്രഹകനു എല്ലാവർക്കും ഒരു ബ്രേക്ക്‌ നൽകിയിട്ടു വിനീതമായി ചിരിക്കുന്ന സംവിധായകൻ. വിനീത് ശ്രീനിവാസൻ… അയാളാണ് ഇതിലെ യഥാർത്ഥ താരം.

One thought on “ഹൃദയം – റിവ്യൂ

  1. ശ്രീറാം,
    വളരെ നല്ല റിവ്യൂ. ഒരു ചിത്രത്തെ അതിൻ്റെ എല്ലാ പ്രധാനപ്പെട്ട കോണുകളിൽനിന്നും താങ്കൾ വ്യത്യസ്തമായി കണ്ടിരിക്കുന്നു. ചിത്രം കാണുവാൻ ഉള്ള പ്രേരണ ഉളവാക്കുന്നു.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s