പുസ്തകങ്ങളുടെ പുതുലോകം .

സ്കൂൾ കോളജ് കാലത്തു ഒരു വർഷത്തിൽ വായിച്ചിരുന്ന പുസ്തകങ്ങളെക്കാൾ കുറവായിരിക്കും കഴിഞ്ഞ പത്തു വര്ഷം കൊണ്ട് മുഴുവുമായി വായിച്ചിട്ടുള്ളത്. സമയക്കുറവ് എന്നൊരു ന്യായം പറയാം എങ്കിലും അത് മാത്രമല്ല കാരണം. ഒരു ബുക്ക് എടുത്തു വായിക്കാൻ കയ്യിൽ പിടിച്ചു ഒരു 15 മിനുട്ട് വായിക്കുമ്പോഴേക്കും അടുത്തുള്ള മൊബൈൽ എടുത്തു നോക്കാൻ ഉള്ള ഒരു ടെൻഡൻസി തോന്നും.. പിന്നെ പതുക്കെ ഏതേലും ott യിലേക്കോ യൂട്യൂബിലേക്കോ വഴി തിരിയും.

പറഞ്ഞാൽ വിശ്വസിക്കില്ല ഡാൻ ബ്രൗണിന്റെ ഒറിജിൻ ഞാൻ വായിച്ചു തീർക്കാൻ 9 മാസം എടുത്തു . അശ്വിൻ സംഘിയുടെ റോസ്‌ബെൽ ലൈൻ വായിക്കാം 7 മാസവും. സാമാന്യം നല്ല ത്രില്ലിംഗ് ആയിട്ടുള്ള ഫിക്ഷൻസ് വായിക്കാൻ എടുത്ത സമയമാണ് ഈ പറഞ്ഞത്. അപ്പോൾ പിന്നെ നോൺ-ഫിക്ഷനുകളെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട .

അപ്പോഴാണ് ഒരു ദിവസം storytel എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് മുകേഷ് കഥകൾ എന്ന പുസ്തകം കേട്ട് തീർത്തത്തിന്റെ ഒരു അനുഭവം ഫേസ്ബുക്കിൽ ഒരു സുഹൃത് എഴുതിയിരുന്നത് വായിച്ചത്. മുകേഷ് തന്നെയാണ് അത് വായിക്കുന്നത് എന്ന് കണ്ടപ്പോൾ ചുമ്മാ ഒന്ന് ട്രൈ ചെയ്യാം എന്ന് കരുതി സബ്സ്ക്രൈബ് ചെയ്തു .. മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ ഒരു ബുക്ക് വായിച്ചു തീർത്ത അതെ ഫീൽ.
രാവിലെയും വൈകിട്ടുമായി ഏകദേശം ഒന്നര മണിക്കൂർ എനിക്ക് ഡ്രൈവ് ചെയ്യേണ്ടി വരും. ഈ സമയമാണ് ഞാൻ ഇത് കേൾക്കാൻ പ്രധാനമായും ഉപയോഗിച്ചത്.. ഇത് കൂടാതെ ലഞ്ച് ടൈമും .. എല്ലാം കൂടി ഒരു 2 മണിക്കൂറിനു മുകളിൽ ഒരു ദിവസം ഇതിനായി ഉപയോഗിക്കാൻ പറ്റി. പ്ലേയ് ചെയ്യുന്നതിന്റെ സ്പീഡ് ഇത്തിരി കൂട്ടി ഇട്ടാണ് കേൾക്കുന്നത് ഒരു 2 – 3 ദിവസം കൊണ്ട് മുഴുവനും തീർത്തു .

സംഭവം ഇഷ്ടപെട്ടതോടെ കുറെ നാൾ നോക്കി നടന്നിട്ടും കിട്ടാതിരുന്ന ലാജോ ജോസിന്റെ ഹൈഡ്രേഞ്ചിയാ എന്ന പുസ്തകം അടുത്തതായി കേട്ടു. പിന്നീട് ഞാൻ വീട്ടിൽ വാങ്ങിച്ചു വായിക്കുകയും വായിച്ചു തുടങ്ങിയതും തുടങ്ങാത്തതുമായാ ബുക്കുകൾ കേട്ട് തുടങ്ങി.. കുറെ വണ്ടിയിൽ ഇരുന്നു കേൾക്കും, വീട്ടിൽ എത്തിയതിനു ശേഷം കേട്ടതിന്റെ ബാക്കി ബുക്ക് എടുത്തു വായിക്കും , അങ്ങനെ വായിക്കാൻ തുടങ്ങിയായപ്പോൾ സമയമില്ലായ്മ, മൊബൈൽ ഡിസ്ട്രാക്ഷൻ ഒക്കെ പതുക്കെ മാറി തുടങ്ങി. ദിവസവും ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ വായിക്കാനും അത്രയും സമയം തന്നെ കേൾക്കാനും കിട്ടി തുടങ്ങി. 2022 തുടങ്ങി 18 ദിവസത്തിൽ വായിച്ചും കേട്ടും തീർത്തത് 7 പുസ്തകങ്ങൾ ,പത്തു രണ്ടായിത്തഞ്ഞൂറു പേജുകൾക്കുമുകളിൽ.

കൽക്കി എന്ന നോവലിസ്റ്റിന്റെ പൊന്നിയിൻ സെൽവൻ എന്ന നോവലിന്റെ വിവർത്തനം കിട്ടിയാൽ വായിയ്ക്കണം എന്നുണ്ടായിരുന്നു എനിക്ക് ഇനി ആ നോവൽ ഒറിജിനൽ തമിഴിൽ തന്നെ കേൾക്കാം . പൊന്നിയിൻ സെൽവൻ പോലെ തമിഴിലെ ചില നല്ല പുസ്തകങ്ങൾ കൂടി ബുക്ക് ഷെൽഫിൽ ആഡ് ചെയ്തു വച്ചിട്ടുണ്ട്. കമൽഹാസനും ഗൗതം മേനോനും ഗായകരായ കാർത്തിക്കും, ചിന്മയിയും തുടങ്ങി നമുക്ക് പരിചിതമായിട്ടുള്ള ശബ്ദങ്ങളാണ് നമുക്ക് വായിച്ചു തരുന്നത് എന്ന ഒരു എക്സ്ട്രാ എക്സിറ്റ്മെന്റും എനിക്ക് ഉണ്ട്.

സമയക്കുറവും മടിയും മൂലം വായന മാറ്റി വച്ചവർക്കു അത് പുനരാരംഭിക്കാൻ പറ്റിയ ഒരു മെത്തേഡ് ആണ് ഇത് എന്ന് തോന്നുന്നു. ഒരു പുസ്തകം എടുത്തു കയ്യിൽ പിടിച്ചു വായിക്കുന്ന സുഖം ഇതിനു കിട്ടുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ തീർന്നു കഴിയുമ്പോൾ ഒരു പുസ്തകം വായിച്ചു തീർത്ത ഫീൽ കിട്ടും. വാച്ച് ,കാമറ, റേഡിയോ, മാപ്പ് തുടങ്ങി, കംപ്യൂട്ടറും സിനിമയും വരെ ഈ മൊബൈൽ എന്ന ഒറ്റ ഡിവൈസിൽ ആയതു പോലെ ഒരു വലിയ ലൈബ്രറിയും ഇപ്പോൾ ഇതിലേക്ക് ആവാഹിക്കപ്പെടുന്നു .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s