
വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ.. കേശു എന്നൊരു സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യവും അതിനെ ചുറ്റിപറ്റിയുള്ള കുറച്ചു തമാശകളും ഒക്കെ ആയി കുടുംബസമേതം കണ്ടിരിക്കാവുന്ന വളരെ ലളിതമായ ഒരു ചിത്രം.
ദിലീപ് – ഉർവശി രണ്ടുപേരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. നെസ്ലാനും പല ഇടത്തും ചില വൺ ലൈനിറുകളുമായി വന്നു രസിപ്പിക്കുന്നുണ്ട്. ജാഫർ, കോട്ടയം നസ്സീർ, ഷാജൺ തുടങ്ങിയവർ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും മോശമാക്കിയില്ല.
ചിത്രത്തിന്റെ സെക്കന്റ് ക്ലൈമാക്സ് എന്താണെന്നു എന്ന് കൃത്യമായി ഊഹിക്കാൻ പറ്റും എന്നത് ഒരു നെഗറ്റീവ് ആണ്. വലിയ ബോർ അടി ഒന്നും ഇല്ലാതെ ചുമ്മാ ഒരുവട്ടം കാണാം