
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ഫോറിൻ ചിത്രങ്ങളിൽ കാണുന്ന അതേ ഫോർമാറ്റിൽ ഉള്ള ഒരു സൂപ്പർ ഹീറോ ചിത്രം ആകരുത് ഇത് എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ യുടെ കഥയുടെ ഫോർമാറ്റിൽ വലിയ വ്യത്യാസം ഇല്ല എങ്കിലും ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ പറയുമ്പോൾ മുൻപ് കണ്ടിട്ടുള്ള സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും ഒക്കെ മാറി ഒരു ഫ്രഷ് ഫീൽ കിട്ടുന്നുണ്ട്.
എൺപതുകളിലും തൊണ്ണൂരുകളുടെ തുടക്കത്തിലും ഒക്കെ നമ്മൾ കണ്ടിട്ടുള്ള ഗ്രാമങ്ങളുടെ കാഴ്ചകൾ നിറഞ്ഞ കുറുക്കൻ മൂലയും, അവിടുത്തെ കവലയും ചായക്കടയും, തയ്യൽ കടയും, നാട്ടുകാരും ഒക്കെ ചേർന്ന കുഞ്ഞിരാമായണം മുതൽ തന്നെ ഉള്ള ബേസിൽ ജോസഫ് ഇന്ഗ്രീഡിയന്റ്സ് എല്ലാം ഉള്ള ഒരു ലോക്കൽ സൂപ്പർ ഹീറോ പടം.
ടോവിനു യുടെ ഫിസിക്ക് മാത്രം മതി ഒരു സൂപ്പർ ഹീറോ ആണെന്ന് കോൺവീസിങ് ചെയ്യിക്കാൻ. നാട്ടിൻപുറത്തെ പരിഷ്കാരിയായും, സൂപ്പർ പവർ കിട്ടിക്കഴിഞ്ഞു ക്ലൂലസ് ആയി പോകുന്ന ആളയും, പിന്നീട് സൂപ്പർ ഹീറോ ആയും ടോവിനോ മിന്നിച്ചിട്ടുണ്ട്.
ഏതൊരു ചിത്രത്തിലും വില്ലൻ എത്ര പവർഫുൾ ആകുന്നോ അത്രത്തോളം കയ്യടി ഹീറോയ്ക്കു ലഭിക്കും. ഇതിലെ ഗുരു സോമസുന്ദരം ചെയ്ത വില്ലൻ വേഷം കഥാപാത്ര സൃഷ്ടിക്കൊണ്ടും പെർഫോമൻസ് കൊണ്ടും മിന്നൽ മുരളിയുടെ ഒരു പടി മുകളിൽ നിൽക്കുന്നു. തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും അറിയുന്നില്ലെങ്കിലും പവർ കിട്ടുന്ന സമയം മുതൽ തന്നെ ഇരുവർക്കുമിടയിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന കോൺഫ്ലിക്ട് ഒക്കെ വളരെ നന്നായി വർക്ക് ഔട്ട് ആകുന്നുണ്ട്.
ചിത്രത്തിന്റെ അവസാന പത്തിരുപതു മിനുറ്റ് ബേസിൽ എന്ന സംവിധാകന്റെ മുൻ ചിത്രങ്ങളിൽ നിന്നുള്ള വളർച്ച കാണാം. ചെറിയ നർമങ്ങളിൽ തുടങ്ങി ഇമോഷണലായും അതിനു ശേഷം ത്രില്ലിംഗ് ആയും ഉള്ള ഒരു ക്ലൈമാക്സ് നൽകി അവസാനിപ്പിക്കുന്ന ചിത്രം പൂർണ്ണമായും തൃപ്തിപെടുത്തി. തീയേറ്ററിൽ കാണാൻ കഴിഞ്ഞില്ല എന്ന ഒരു കുറവ് മാത്രമേ ഒള്ളു.