
പുഷ്പരാജ് എന്ന കൂലി എങ്ങനെ രക്ത ചന്ദനകടത്തു മാഫിയയുടെ തലപ്പത്ത് എത്തുന്നു എന്നത് ഇതിന് മുൻപ് നമ്മൾ കണ്ടിട്ടുള്ള ഏതൊരു ഗാങ്സ്റ്റർ മൂവിയുടെയും അതേ ടെമ്പ്ലേട്ടിലുള്ള കഥയായി തന്നെ ആണ് ഇവിടെയും പറയുന്നത്. എന്നാൽ സുകുമാർ എന്ന സംവിധായകൻറെ മികച്ച മേക്കിങ് കൊണ്ടു ചിത്രം എന്നെ തൃപ്തിപെടുത്തി.
അല്ലു അർജുനെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു രീതിയിൽ അവതരിപ്പിചുണ്ട് ചിത്രത്തിൽ. താരത്തെ മാറ്റി നിർത്തി നടൻ എന്ന് മാത്രം കോൺസിഡർ ചെയ്താൽ അല്ലുവിന് കിട്ടിയിട്ടുള്ള കഥാപാത്രം തന്നെയാണ് പുഷ്പ. പുള്ളിയുടെ മാനറിസം, ഡായോലഗ് ഡെലിവറി ആക്ഷൻ എല്ലാം നന്നായിരുന്നു.
ഫഹദ് ഫാസിൽ സ്ക്രീൻ ടൈം വളരെ കുറവാണ്. ചിത്രത്തിലെ പ്രധാന കോൺഫ്ലിക്റ്റുകൾ എല്ലാം കഴിഞ്ഞു രണ്ടാം ഭാഗത്തിന് ഉള്ള ഒരു പാലം ആയിട്ടാണ് ഫഹദിന്റെ കാരക്ടർ വരുന്നത്.. അത് കൊണ്ടു തന്നെ ആ കഥാപാത്രത്തിന്റെ ഇമ്പോര്ടൻസ് എല്ലാം വരുന്നത് അടുത്ത ഭാഗത്തിൽ ആവും.. ഉള്ള പോർഷൻസിൽ നല്ല ഒന്നാം തരമായി പെർഫോം ഫഹദ് ചെയ്തിട്ടുണ്ട്.
ഇവരെ കൂടാതെ സുനിൽ എന്ന നടന്റെയും വ്യത്യസ്തമായ കഥാപാത്രത്തെയും നല്ലൊരു പെർഫോമൻസും കാണാം..നായിക ഉൾപ്പെടെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനില്ല. സ്മാന്തയുടെ പാട്ടുൾപ്പടെ നാലു പാട്ടുകൾക്ക് നല്ല തിയേറ്റർ റെസ്പോൺസ് ഉണ്ടായിരുന്നു.
ചിത്രത്തിന്റെ പ്രധാന കോൺഫ്ലിക്റ്റുകൾ കഴിഞ്ഞുള്ള സീനുകൾ പെർഫോമൻസ് കൊണ്ടു കണ്ടിരിക്കാം എങ്കിലും ഏച്ചുകെട്ടലായി അനുഭവപ്പെട്ടു. അത് മാത്രമാണ് നെഗറ്റീവ് ആയി തോന്നിയ പോയിന്റ്.
സുകുമാർ എന്ന സംവിധായകന്റെ, ഫ്ലോപ്പ് ആയിരുന്ന 1 നെനോക്കടിനെ അടക്കം ഒരു ചിത്രവും എന്നെ നിരാശപ്പെടുത്തിയിട്ടില്ല.. ഇപ്പോൾ പുഷ്പയും. നല്ല മാസ്സ് രംഗങ്ങൾ , വലിയ ക്യാൻവാസിൽ ഉള്ള നന്നായി കോറിയൊഗ്രാഫി ചെയ്തിട്ടുള്ള ആക്ഷൻ, ക്ലാസ്സ് മേക്കിങ് ,നല്ല പാട്ടുകൾ, എല്ലാം ഉള്ള ഒരു കൊള്ളാവുന്ന ഗാങ്സ്റ്റർ ചിത്രമായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്.
സിനിമ കഴിഞ്ഞു വെളിയിൽ ഇറങ്ങി ചുമ്മാ ഫേസ്ബുക് നോക്കിയപ്പോൾ ഞെട്ടി പോയി. അത്രമാത്രം നെഗറ്റീവ് റിവ്യൂസ്. ചിത്രത്തിന്റെ തെലുഗ് വേർഷൻ ആണ് ഞാൻ കണ്ടത്. ചിത്രം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. തീയേറ്ററിലെ റസ്പോൺസും എനിക്ക് നൽകിയ ഇമ്പ്രെഷൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നാണ്.. ഫേസ്ബുക്കിൽ But y????