
Nbk – ബോയപട്ടി കോമ്പിനേഷനിൽ ഇതിനു മുമ്പ് ഇറങ്ങിയ രണ്ട് ചിത്രങ്ങളും ആന്ധ്രയിൽ വളരെ വലിയ ഹിറ്റുകളായിരുന്നു. അതിൽ തന്നെ ലെജൻഡ് എന്ന ചിത്രം 1000 ദിവസം തിയേറ്ററിൽ ഓടിയ റെക്കോർഡ് ഉള്ള ചിത്രമാണ്. അതേ കോമ്പിനേഷനിൽ മറ്റൊരു ചിത്രം വന്നപ്പോൾ കാണണം എന്ന ഉദ്ദേശം ഒന്നും ഇല്ലായിരുന്നു. യൂട്യൂബിൽ കാണുന്ന ബാലയ്യ ക്ലിപ്പുകൾ പുള്ളിക്ക് നൽകിയിരിക്കുന്ന കോമഡി ഇമേജ് തന്നെയായിരുന്നു അതിനു കാരണം.
ഒരു പണിയും ഇല്ലാത്തതു കൊണ്ടു ചുമ്മാ ഒരു കോമെഡി ആകട്ടെ എന്നും വിചാരിച്ചു കയറിയതാ ണ്. Working day പകൽ സമയം ആയത് കൊണ്ടു ഞാനും ഏതോ രണ്ടുപേരും മാത്രമേ ഉള്ളായിരുന്നു തിയേറ്ററിൽ.. പക്ഷേ പടം കണ്ടു തുടങ്ങിയപ്പോൾ കിടു ആയി തോന്നി.. പക്കാ മാസ്സ്.. മൂന്നു പേരും കൂടി അർത് അട്ടഹാസിച്ചു ആഘോഷമായി കണ്ടു ചിത്രം.
ഡബിൾ റോളിലെത്തുന്ന ബാലയ്യയുടെ കോരിത്തരിപ്പിക്കുന്ന ബോയപട്ടി സ്റ്റൈൽ കോരിത്തരിപ്പിക്കുന്ന മാസ്സ് സീനുകൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അഖണ്ഡ അഘോര യുടെ കഥാപാത്രത്തെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത് തന്നെ എന്തോന്ന് തൊട്ടുമുമ്പാണ്. പരമശിവൻ റെ ദൈവിക ശക്തിയുള്ള ഒരു ക്യാരക്ടർ ആയി കാണിക്കുന്നു എന്നത് കൊണ്ടു തന്നെ ആ കഥാപാത്രം എത്ര അമാനുഷിക കാര്യങ്ങൾ ചെയ്താലും വിശ്വസിക്കാൻ പ്രേക്ഷകർ ബാധ്യസ്ഥരാകുന്നു. അതുകൊണ്ടുതന്നെ പൊതുവേ കത്തി, വധം എന്നൊക്കെ തോന്നിപ്പിക്കേണ്ട ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.
പ്രേക്ഷകരെ വെറുപ്പിക്കാതെ, മടുപ്പിക്കാതെ ഒരു കൊമേർഷ്യൽ മാസ്സ് എൻട്രർടൈനർ ഒരുക്കുക എന്നത്. നിസ്സാരകാര്യമല്ല. അതിൽ പ്രധാന പങ്കുവഹിക്കുന്ന ബിജിഎം, ക്യാമറ, എഡിറ്റിംഗ് തുടങ്ങി എല്ലാം ഇവിടെ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. തമന്റെ ബി ജി എം പോലെ തന്നെ പാട്ടുകളും നന്നായിരുന്നു. ചിത്രത്തിലെ വില്ലൻ മാരും നന്നായി.
ഹിന്ദു മിത്തോളജി പ്രകാരം ത്രിമൂർത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരൻ മാർക്ക് യഥാക്രമം സൃഷ്ടി സംരക്ഷണം സംഹാരം എന്നതാണ് കർമം. അതിൽ മഹേശ്വരന്റെ സംഹാരത്തെ ഒരു കൺസെപ്ട്അക്കി എടുത്തു എന്നത് മാറ്റിനിർത്തിയാൽ തിന്മയ്ക്കെതിരെ നന്മ യുദ്ധത്തിലൂടെ ജയിക്കുന്ന ആ പഴയ ബോംബ് കൺസെപ്റ്റ് തന്നെയാണ് ചിത്രം പറയുന്നത് .
മതവും വിശ്വാസവും ഓക്കേ ഒരുപാട് കയറിവരുന്ന അതുകൊണ്ടുതന്നെ ലോജിക്കൽ മിസ്റ്റേക്ക് കോമഡികൾ കുറേയുണ്ട് എന്നതാണ് ഒരു നെഗറ്റീവ്
വലിയ ലോജിക്ക് ഒന്നും നോക്കാതിരുന്നാൽ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ തന്നെ ചിത്രം ആണ് സംവിധായകൻ ബോയപട്ടി നൽകുന്നത്. അതുകൊണ്ടുതന്നെ ഈ കോമ്പിനേഷലെ ഹാട്രിക് ബ്ലോക്ക് ബസ്റ്റർ ആയി ചിത്രം മാറുന്നു.