
ഏറ്റവും ഇഷ്ടപെട്ട സംവിധായകന്റെ, ഏറ്റവും ഇഷ്ടമുള്ള നടന്റെ, താരത്തിന്റെ ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി വരുമ്പോൾ ഉള്ള പ്രതീക്ഷ കൂടുതൽ ആയിരുന്നു.. ആ പ്രതീക്ഷ എല്ലാം തകർത്ത നിരാശജനകമായ ഒരു അനുഭവമാണ് മരക്കാർ സമ്മാനിച്ചത്.
ചിത്രത്തിന് പിന്നിൽ ഒരുപാട് പേരുടെ ഹാർഡ്വർക്ക് ഉണ്ട്. ഓരോ ഫ്രെയിമിലും അത് കാണാനുമുണ്ട്.ശരിയാണ് അവരുടെ പ്രയത്നത്തിനെ മാനിക്കുന്നു. എന്നിരുന്നാലും ഒരു സിനിമ എന്ന രീതിയിൽ ടോട്ടലായി നോക്കുമ്പോൾ ഒരു തൃപ്തി നൽകാൻ ചിത്രം പരചയപെട്ടു.
സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനും, തിരുവിന്റെ ഛായാഗ്രഹണവും, ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വച്ച് നോക്കുമ്പോൾ മോശം പറയാനാവാത്ത vfx ഉം ഒക്കെയായി വിഷ്വലി കൊള്ളാം. എന്നാൽ ഒരു പഞ്ച് പോലും ഇല്ലാത്ത തിരക്കഥയും, മോശം സംഭാഷങ്ങളും, ലാഗും ഒക്കെ ആ വിഷ്വൽസ് നൽകുന്ന സുഖം പോലും കളയുന്നു. സീനുകളെ ഇലവേറ്റ് ചെയ്യുന്നത് പോയിട്ട് സപ്പോർട്ട് ചെയ്യുന്ന ഒരു ബിജിഎം പോലും ചിത്രത്തിൽ ഇല്ല.
ഒന്നു രണ്ടു പാട്ടുകളും അതിന്റെ പിക്ച്ചററൈസഷനും, അർജുനും ചിന്നലിയുമായുള്ള ഒരു ഫൈറ്റും മാത്രമാണ് കുറച്ചെങ്കിലും ആസ്വദിച്ചു കണ്ടത്.
യുദ്ധസീനുകളിലും മറ്റും മുടക്കിയ കാശിന്റെ ബ്രമാണ്ടം കാണാം.. പക്ഷേ അവിടേയും ഒന്നും ത്രസിപ്പിക്കുന്നില്ല. ഒട്ടും പ്രതീക്ഷ ഉള്ളതെ പോയാൽ ഒരു ആവറേജ് ചിത്രം കണ്ടു വരാം