Maanaadu – റിവ്യൂ

ചെന്നൈ 28,സരോജ, ഗോവ എന്നീ കിടിലൻ ചിത്രങ്ങൾക്കുശേഷം മങ്കാത്ത യിലൂടെ പീക്കിൽ എത്തിയ വെങ്കിട് പ്രഭു പിന്നീടങ്ങോട്ട് താഴേക്ക് പോയത്. ഒരു വലിയ ഫാൻ ബേസ് ഉള്ള STR ആകെ നൽകിയിരിക്കുന്ന ബ്ലോക്ക് ബസ്സ്റ്റേഴ്സ്
മന്മഥനും VTV യും മാത്രമാണ്. ഒരു ടൈം ലൂപ്പ് ബേസ് ചെയ്തു ഒരു ചിത്രവുമായി അവർ ഒന്നിക്കുമ്പോൾ നമുക്ക് ഒരു പൈസ വസൂൽ പക്കാ കൊമേഴ്സ്യൽ എനർടൈൻനേറും അവർക്കു കിട്ടുന്നത് സ്വപ്‍ന തുല്യമായ ഒരു തിരിച്ചുവരവും ആണ്.

ടൈം ലൂപ്പ് ജോണർ ഇൽ വരുന്ന ചിത്രം യാതൊരുവിധ കൺഫ്യൂഷനും ഇല്ലാതെ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ സിമ്പിളായി അതോടൊപ്പം എൻ ട്രെയിനിങ് ആയും അവതരിപ്പിക്കാൻ വെങ്കട് പ്രഭുവിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ 15 -20 മിനിറ്റ് കഥാപശ്ചാത്തലം വിവരിക്കാൻ എടുക്കുന്ന സമയം മാറ്റിവെച്ചാൽ ഒരു ഹൈസ്പീഡ് റോളർ കോസ്റ്റ് റൈഡ് ആണ് ചിത്രം.

തിരക്കഥയിലോ, എഡിറ്റിങ്ങിലോ ഒരല്പം എങ്കിലും പാളി ഇരുന്നെങ്കിൽ ബോറായി പോകുന്നെ  ഒരു സബ്ജക്റ്റ് എടുത്ത് ഒരിടത്തുപോലും ചെറിയതായി പോലും പിടി വിട്ടു പോകാതെ  കൈയടക്കത്തോടെ കൂടി ഒരുക്കിയ തിരക്കഥയ്ക്കും സംവിധാനത്തിനും മുഴുവൻ മാർക്കും വെങ്കട് പ്രഭു നൽകാം
ഒറ്റവാക്കിൽ പറഞ്ഞാൽ മങ്കാത്ത യിലും മുകളിൽ നിൽക്കുന്ന വെങ്കട്ട് പ്രഭു വിന്റെ കരിയർ ബെസ്റ്റ്.

ചിത്രത്തിൽ കല്യാണി പ്രിയദർശൻ പ്രേംജി അമരൻ, കരുണാകരൻ, മഹേന്ദ്രൻ, എസ് എ ചന്ദ്രശേഖർ തുടങ്ങി വലിയൊരു നിര ഉണ്ടെങ്കിലും ചിത്രം മുഴുവൻ ഒരു എസ് ടി ആർ – എസ് ജെ സൂര്യ  ഷോ ആണ്. ഫാൻസിനെ  കാണിക്കാൻ എന്നും പറഞ്ഞു പുള്ളി കാണിക്കുന്ന ഓവർ ഗിമിക്കും പഞ്ച് ഡയലോഗുകളും ഒന്നുമില്ലാതെ  ഒരു ചിത്രം ചെയ്താൽ എസ് ടി ആർ അടിപൊളിയാണ് എന്നതിന് ഉദാഹരണമാണ് ഈ ചിത്രവും. ഇതിനുമുമ്പ് പിന്നെ വിണ്ണതാണ്ടി വരുവായിൽ മാത്രമാണ് പുള്ളിയെ അങ്ങനെ കണ്ടിട്ടുള്ളത്. ഈ രീതിയിൽ തുടർന്നാൽ വലിയൊരു സ്റ്റാർ ആകാൻ ഉള്ള എല്ലാ സാധ്യതയുള്ള നടനാണ് പുള്ളി.

ഒരു സംവിധായകൻ എന്ന നിലയിൽ ഒരുപാട് ഇഷ്ടമുള്ളതും, നടൻ എന്ന നിലയിൽ കുറച്ച് ഓവർ ആയും തോന്നിയിട്ടുള്ള ആളാണ് എസ് ജെ സൂര്യ. ഈ ചിത്രത്തിലും കുറച്ച് ലൗഡ് ആയിട്ടും ഓവർ ആയിട്ടും ഉള്ള പ്രകടനം തന്നെയാണ് പുള്ളിയുടേത്. പക്ഷേ അത് ആ കഥാപാത്രത്തിനോടും കഥാ സന്ദർഭങ്ങളോടും യോജിക്കുന്നുതുകൊണ്ടു തന്നെ ആൾ സ്‌ക്രീനിൽ വരുന്ന ഒരു മാതിരി എല്ലാ സീനുകളും കയ്യടി നേടുന്നു. പലയിടത്തും നായകനെ പോലും സൈഡ് ആക്കിയ പ്രകടനം.

ചിത്രത്തിന്റെ ടൈറ്റിൽ കാണിക്കുന്ന മുതൽ അവസാനം എൻഡ് ക്രെഡിറ്റ് വരെ ഒരുപോലെ നമ്മളെ രസിപ്പിച്ചു, ചിത്രത്തിനെ ഇലവേറ്റ് ചെയ്തു വേറെ റേഞ്ചിൽ എത്തിക്കുന്നുണ്ട് യുവാന്റെ ബിജിഎം. സിനിമ കഴിഞ്ഞ ഉറങ്ങിയിട്ടും ചിത്രത്തിലെ പ്രധാന ബിജിഎം മനസ്സിൽ നിന്നു പോകുന്നില്ല.

എല്ലാ ഡിപ്പാർട്ട്മെന്റ് ഒരുപോലെ നന്നായ ഒറ്റനോട്ടത്തിൽ കുറവുകൾ ഒന്നും തന്നെ പറയാനില്ലാത്ത അല്ലെങ്കിൽ അതിനെകുറിച്ച് ചിന്തിക്കാൻ സമയം പോലും തരാthe പൂർണ്ണമായും എൻഗേജ് ചെയ്യിക്കുന്ന  ചിത്രമാണ്  മാനാട്. ഷുർ ഷോട്ട് ബ്ലോക്ക്ബസ്റ്റർ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s