
90കളിൽ നമ്മൾ ഒരുപാട് കണ്ടിട്ടുള്ള, മനോരമ മംഗളം വാരികയിൽ ഒക്കെ വരുന്ന തരത്തിലുള്ള ഒരു റിവഞ്ച് സ്റ്റോറി.. അതിൽ കുറെ കണ്ണീരും കിനാവും ചാലിച്ചു ഒരു തിരക്കഥയാക്കി സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചുവരവ് എന്നാ പേരിൽ മാർക്കറ്റ് ചെയ്തു പ്രേക്ഷകരെ കബളിപ്പിക്കുകയാണ് ഈ ചിത്രം.
ഇടയ്ക്കെവിടെയോ വരുന്ന ചില സുരേഷ്ഗോപി സ്റ്റൈൽ സീനുകളും ഒന്നുരണ്ട് പഞ്ച സീനുകളും മാറ്റിനിർത്തിയാൽ പൂർണ്ണമായും നിരാശാജനകമായ ഒരു അനുഭവമാണ് കാവൽ സമ്മാനിക്കുന്നത്.
സുരേഷ് ഗോപി രഞ്ജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരുടെ പ്രകടനം നന്നായിരുന്നു. പാട്ടുകൾ കേൾക്കാൻ കുഴപ്പമില്ല എങ്കിലും ചിത്രത്തിന്റെ പേസ് വീണ്ടും കുറയ്ക്കുന്നു.
കനല് കെട്ടിട്ടില്ല എന്ന സൂചന ചിത്രം തരുന്നു എങ്കിലും സുരേഷ് ഗോപിയുടെ യഥാർത്ഥ തിരിച്ചുവരവിനായി പാപ്പൻ അല്ലെങ്കിൽ ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങൾക്കായി കാത്തിരിക്കാം