അണ്ണാത്തെ

തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഫോർമുലയാണ് അണ്ണൻ തങ്കച്ചി പാസം. കൂട്ടത്തിൽ  കൂട്ടുകുടുംബവും, ഗ്രാമവും, തിരുവീഴയും, നായകന്റെ മാസ്സും തുടങ്ങി എല്ലാ ചേരുവകളും ചേർത്താണ് ശിവ അണ്ണാത്തെ ഒരുക്കിയിരിക്കുന്നത്. എന്നാൽ ചേരുവകളുടെ അളവിൽ ഓവർഡോസ്  മൂലം  ഫോർമുല അമ്പേ പരാജയപ്പെടുന്നു.

സീരിയൽ ലെവൽ സെന്റിമെൻസ്  ആണ് പ്രധാന പ്രശ്നം. ചിത്രത്തിന്റെ ആദ്യ അറുപതു മിനുറ്റ് ഈ പാസാസെന്റിന്മൻസും, ചിരി വരാത്ത കുറച്ചു കോമഡികളും, കുറേ പാട്ടുകളും ഒക്കെ ആയി വലിച്ചു നീട്ടുന്നു നയൻ‌താര,കുഷ്ബു, മീന, സതീഷ്, സൂരി,  പ്രകാശ് രാജ് തുടങ്ങി ഒരുപാട് പേർ വന്നു പോകുന്നുണ്ടെങ്കിലും കീർത്തിക്കും രജനികാന്തിനും മാത്രമാണ് എന്തെങ്കിലും ഇമ്പോര്ടൻസ് ഉള്ളത്.

ഇടവേള യോട് അടുക്കുന്നത് മുതൽ പിന്നീട് കുറച്ച് നേരത്തേക്ക് മോശമില്ലാതെ ചിത്രം എൻഗേജ്ഡ് ആവുന്നുണ്ട്. രജനി എന്ന സൂപ്പർസ്റ്റാറിന്റെ എനെർജിറ്റിക് ആയ പെർഫോമൻസ് അവിടെ കാണാം. എന്നാൽ കുറച്ചു കഴിയുന്തോറും ഇടക്കിടക്ക് കയറിവരുന്ന സെന്റിമെൻസ് ഒന്നും വർക്ഔട്ട് ആകാതെ മടുപ്പിക്കും.
നായകന്റെ അണ്ണൻ തങ്കച്ചി പാസം കണ്ടു വെറുത്തു ഇരിക്കുമ്പോൾ  വില്ലന്റെ തമ്പി പാസം കൂടി എത്തുന്നു.

മാസ്സ് സീനുകളിലെ ബിജിഎം തലവേദന നൽകുന്നുണ്ട്. കൊള്ളാവുന്ന ചില ആക്ഷൻ മാസ്സ് സീനുകൾ പോലും ഈ ബിജിഎം കാരണം കല്ലുകടി ആകുന്നു.
ഒന്ന് രണ്ടു പാട്ടുകൾ നന്നായിരുന്നു.

പ്രധാന കഥയിൽ അടക്കം ഓട്ടുപാടു ലോജിക്കൽ മിസ്റ്റേക്സ് ഉള്ള ചിത്രമാണ് അണ്ണത്തെ. നടൻ ബാലയെ പോലെ കൊഞ്ചം ലോജിക്കല തിങ്ക് പണ്ണറ ആളല്ല പുള്ളിയുടെ അണ്ണാത്ത ആയ സംവിധായകൻ ശിവ.

എന്നാൽ ഈ പറഞ്ഞതൊക്കെ ഇഷ്ടപ്പെടുന്നു ഒരു കൂട്ടം പ്രേക്ഷകർ തമിഴ്  സിനിമയ്ക്ക് ഉണ്ട് എന്നുള്ളതുകൊണ്ട് ചിത്രം ഹിറ്റാകാനും മതി. ചിത്രം തിയേറ്ററിൽ ഓടിയാലും ഇല്ലെങ്കിലും കെ ടി വി  യിൽ നന്നായി ഓടും.. കാരണം ബേസിക്കല്ലി ഇതുംഒരു സീരിയൽ ആണല്ലോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s