ദർശനാ……..

വീട്ടിൽ പണ്ട് സ്ഥിരമായി കാണാറുള്ള ഒരു പ്രോഗ്രാം ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ. എനിക്ക് പൊതുവെ ഈ പാട്ടു റിയാലിറ്റി ഷോ അത്ര ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ കാണാറില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം അതിലെ ഒരു പയ്യനെ കാണിച്ചിട്ട് പറഞ്ഞു ദേ ഇവനും നിന്നെ പോലെ വല്യ എ. ആർ റഹ്മാൻ ആരാധകൻ ആണെന്ന്. ഒരു മുടിഞ്ഞ റഹ്മാൻ ഭക്തന് ഒരു co – ഭക്തനോടുള്ള താല്പര്യം കൊണ്ട് മാത്രം ആ എപ്പിസോഡിൽ പുള്ളിയുടെ പാട്ടു കേൾക്കാൻ ഇരുന്നു.

അന്നും പുള്ളി റഹ്മാന്റെ പാട്ടു തന്നെയാണ് സെലക്ട് ചെയ്തിരുന്നത്. ബോംബയിൽ ഹരിഹരൻ പാടിയ എന്റെ ഓൾ ടൈം ഫേവറൈറ്റുകളിൽ ഒന്നായ ഉയിരേ.. ഉയിരേ എന്ന ഗാനം. പാട്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അത്ര ഗംഭീരമായിട്ടാണ് അത് പാടിയത് . . പിന്നെ ആള് പാടുന്ന എപ്പിസോഡുകൾ എല്ലാം കാണാൻ തുടങ്ങി.. പുള്ളി എലിമിനേറ്റയപ്പോൾ പരുപാടി കാണുന്നതും നിർത്തി..

ആ പയ്യൻ അഞ്ചാറ് വര്ഷം മുൻപ് ഒരു മലയാളചിത്രത്തിനു സംഗീതം നൽകിയിരുന്നു.. കേൾക്കാൻ രസമുള്ള രണ്ടു പാട്ടുകൾ കുറച്ചു കാലം എന്റെ പ്ലേയ്‌ലിസ്റിൽ ഉണ്ടായിരുന്നു.. പക്ഷെ പിന്നെ പുള്ളിയുടേതായി വേറെ പാട്ടൊന്നും ശ്രദ്ധയിൽ പെട്ടില്ല.. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോൾ കേട്ടു പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ആ പുള്ളി ആണ് എന്ന്… ഹിഷാം അബ്ദുൽ വഹാബ്.

ഇന്നലെ റിലീസ് ആയ ദർശന.. എന്ന ഗാനം എല്ലാരേയും പോലെ “വിനീത് – പ്രണവ് “ഫാക്ടർ കാരണമാണ് കണ്ടത്.. പാട്ടു ആദ്യം കണ്ടപ്പോൾ ശ്രദ്ധ മുഴുവൻ പ്രണവിലേക്കു ആണ് പോയത്.. പിന്നീട് ഒന്ന് കൂടി കേട്ടപ്പോൾ പാട്ടും കൊള്ളാം എന്ന് തോന്നി… പിന്നീട് വീഡിയോ കാണാതെ പാട്ടു മാത്രമായി കേട്ടപ്പോൾ പതുക്കെ അതിനു അഡിക്ട് ആയി തുടങ്ങി എന്ന് മനസിലായി.. റഹ്മാന്റെ പാട്ടുകൾ പോലെ കേൾക്കുംതോറും ഇഷ്ടം കൂടി വരുന്ന സ്ലോ പോയ്സൺ ആണ് ഈ പാട്ടും.. ഹിഷാമിന്റെ സംഗീതവും , ശബ്ദവും ഒരു പോലെ മനോഹരം. കാലങ്ങൾക്കു ശേഷം ഒരു മലയാളം പാട്ടു റിപീറ്റ്‌ മോഡിൽ പ്ലേയ് ആകുന്നു.. ഇനീം ഒരു പാട് പാട്ടുകൾ പുള്ളിയുടേതായി വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s