അരൻമനൈ – 3

കുറച്ചു തമാശ, കുറച്ചു ആക്ഷൻ, മോശമില്ലാത്ത പാട്ടുകൾ, കുറച്ചു ഗ്ലാമർ തുടങ്ങി എല്ലാ മസാലയും   ഉണ്ടാവും എന്നത് കൊണ്ടു തന്നെ എന്റർടൈൻമെന്റിന്റെ കാര്യത്തിൽ മിനിമം ഗ്യാരണ്ടി ഉള്ള ചിത്രങ്ങൾ ആണ് സുന്ദർ c ചിത്രങ്ങൾ.. അതിനോടൊപ്പം ഹൊറർ എന്നൊരു ഫാക്ടറും കൂടി ആഡ് ചെയ്തപ്പോൾ അരൻമനൈ  എന്ന ചിത്രത്തിന് വലിയ വരവേൽപ്പ് ലഭിച്ചു അതിന്റെ പിന്നാലെ വന്ന അരൻമനൈ 2 ഉം വലിയ തിരക്കേടില്ലാതെ പോയി. എന്നാൽ മൂന്നാം ഭാഗത്തിൽ എത്തിയപ്പോൾ ചിത്രം ഒരു രീതിയിലും രസിപ്പിക്കാത്ത ഒരു ചിത്രമായി മാറുന്നു.

കഥയ്ക്കും കഥാപരിസരത്തിനും,  കഥാപാത്രങ്ങൾക്കും, എന്തിനധികം പാട്ടു സീനുകൾ പോലും ഒരു മാറ്റവും വരുത്താതെ നടന്മാരെ മാത്രം മാറ്റി മൂന്നു ഭാഗങ്ങൾ ഒരേപോലെ എടുക്കുക എന്ന കാഞ്ചന ഫ്രാഞ്ചൈസി ചെയ്തിരിക്കുന്ന അതെ രീതിതന്നെയാണ്  അരമനയ് ഫ്രാഞ്ചൈസി യും പിന്തുടരുന്നത്. ഒരു വലിയ കൊട്ടാരം, അതിൽ ഈ കുട്ടികളെ കളിപ്പിക്കുന്ന പ്രേതം, നായകനും നായികയും, ബന്ധു കഥാപാത്രങ്ങൾ, മോഷ്ടിക്കാൻ വരുന്ന ഒന്നുരണ്ടു ഫ്രോഡ് കഥാപാത്രങ്ങൾ, പ്രേതത്തിനെ ഫ്ലാഷ് ബാക്ക്, പ്രതികാരം, കോവിൽ തിരുവിഴയും  പൂജയും, ഡോക്ടർ സണ്ണിയെ പോലുള്ള കഥാപാത്രമായി സുന്ദർ c യും തുടങ്ങി ആദ്യ രണ്ട് ഭാഗങ്ങളിൽ കണ്ട എല്ലാം മൂന്നാം ഭാഗത്തിലും ഉണ്ട്.

എന്നാൽ പാതിവെന്ത കോമഡിയും, ചിരിപ്പിക്കുന്ന ഹോററും, കരയിക്കുന്ന  വി എഫ് എക്‌സും  പേടിപ്പിക്കുന്ന അഭിനയവും ഒക്കെ ആയി 3 മണിക്കൂർ എടുത്തു മനുഷ്യരെ വധിക്കുന്ന കാഴ്ചയാണ് അരൻമനൈ 3. സർപ്പട്ടപരമ്പറൈ  പോലെ ഒരു ഗംഭീര ചിത്രത്തിന് ശേഷം ആര്യ ഇത്തരം ഒരു കൾട് വേഷം എന്തിന് ചെയ്തു എന്ന് ഒരു പിടിത്തവും ഇല്ല. ആര്യ നായകൻ എന്ന പ്രതീക്ഷയിൽ ചെല്ലുന്നവർക്ക് നിരാശയവും ഫലം. ആകെ രണ്ടു ആക്ഷൻ സീനുകളും, രണ്ടു പാട്ടും, പിന്നെ ഒരു അഞ്ചാറ് കൾട് സീനുകളും മാത്രമേ പുള്ളിക്ക് ഒള്ളു.. മൊത്തം ഒരു കാമിയോ റോൾ പോലെ തോന്നും

യോഗി ബാബു, മനോബാല, വിവേക് എന്നിവരുടെ കോമെഡി സീനുകളിൽ മുക്കാലും നനഞ്ഞ പടക്കമായി. വിവേക് എന്ന നടന്റെതായി അവസാനം ഇറങ്ങാൻ പോകുന്ന ചിത്രം ഇന്ത്യൻ 2 ആയിരിക്കും എന്ന് വിശ്വസിക്കുന്നു. ഇത്‌ ആകാതെ ഇരിക്കട്ടെ എന്ന് ആശിക്കുന്നു.

ഒന്നോ രണ്ടോ ജമ്പ് സ്കായറുകൾ ( നല്ല തിയേറ്ററിൽ കണ്ടാൽ മാത്രം ),ഒരു താരാട്ടു പാട്ട്, ക്ലൈമാക്സിൽ വരുന്ന ഹരിഹരൻ, ശങ്കർ മഹാദേവൻ പാട്ടുകൾ നന്നായിരുന്നു. കൾട് പെർഫോമൻസുകളുടെ ഇടയിൽ ആൻഡ്രിയ കുറച്ചു ഭേദം ആയിരുന്നു എന്നതും ആണ് ആകെ കൊള്ളാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങൾ.

മൊത്തത്തിൽ മറ്റൊരു ഹോറർ കോമഡി ദുരന്തം. ആരും പേടിക്കണ്ട ഓടിക്കോ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s