കാണാതായ തങ്ങളുടെ കുട്ടിയെ അന്വേഷിച്ചു ഒരു ഡോക്ടറിന്റെ നേതൃത്വത്തിൽ കുടുംബത്തോടെ തന്നെ ഇറങ്ങേണ്ട സാഹചര്യം അവർക്കു വന്നു ചേരുന്നു. എതിർ പക്ഷത്തു ഉള്ളത് വലിയൊരു ഹ്യൂമൻ ട്രാഫിക് മാഫിയ ആണ്. അവരിൽ നിന്നും കുട്ടിയെ വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഡോക്ടർ എന്ന ചിത്രം. ഒരു പക്കാ ക്രൈം ത്രില്ലെർ ആണെന്ന് ഇത് കേൾക്കുബോൾ തോന്നുമെങ്കിലും മുഴുനീള കോമഡി ചിത്രമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
പൊതുവെ ശിവകാർത്തികേയൻ ചിത്രങ്ങളിലെ കോമഡി കൈകാര്യം ചെയ്യുന്നത് പുള്ളി തന്നെ ആണെങ്കിലും ഇതിൽ കയ്യടി നേടുന്നത് സഹതാരങ്ങൾ ആണ്. പ്രധാനമായും യോഗി ബാബുവും റെഡിൻ കിംഗസ്ലെയും. പോലീസ്കാരൻ ആയി എത്തിയ റെഡിൻ എപ്പോഴൊക്കെ സ്ക്രീനിൽ കണക്കുന്നുണ്ടോ അപ്പോഴെല്ലാം ചിരിയുടെ പൂരമാണ്.
വളരെ സീരിയസ് ആയ കഥാസന്ദർഭങ്ങളിൽ പോലും നന്നായി ഹ്യൂമർ വർക്ക് ഔട്ട് ചെയ്യിക്കാൻ ഉള്ള നെൽസൺ ന്റെ കഴിവ് കോലമാവ് കോകിലയിൽ എന്ന പോലെ തന്നെ ഇതിലും പ്രകടമായി കാണാം. ഇന്റർവ്വലിന് മുൻപുള്ള ഫൈറ്റ് സീനും ക്ലൈമാക്സിനു മുൻപ് ഉള്ള ചില സീനുകളും എല്ലാം അതിനു ഉദാഹരണങ്ങൾ ആണ്.
ചിത്രം ഇത്രത്തോളം എൻകേജിങ് ആകുന്നതിന്റെ മറ്റൊരു പ്രധാന ഘടകം അനിരുദിന്റെ സംഗീതമാണ്. End ക്രെഡിറ്റ് ഉൾപ്പെടെ രണ്ടു പാട്ടുകളെ ഉള്ളെങ്കിലും ഗംഭീരം ബിജിഎംമ്മുകളിലൂടെ പുള്ളിയുടെ സാന്നിധ്യം ചിത്രത്തിലൂടെ ചിത്രത്തിലുടനീളം കാണാം.
തിയേറ്ററിൽ എത്തുന്ന കാഴ്ചക്കരെ രണ്ടര മണിക്കൂർ ചിരിപ്പിച്ചു ഉല്ലസിപ്പിക്കുന്ന ഒരു പക്കാ പൈസ വസൂൽ കൊമേർഷ്യൽ എന്റെർറ്റൈനെർ ആണ് ഡോക്ടർ. ലോക്ക്ഡൌൺ കാലത്തിനു ശേഷം തിയേറ്ററിൽ തിരിച്ചെത്തുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്ന എന്റർടൈൻമെന്റ് നൽകാൻ നെൽസന്റെ ഡോക്ടറിനു സാധിക്കും..