
ഗുരു എന്ന IT പ്രഫഷണൽ ട്രാൻസ്ഫർ ലഭിച്ചു ചെന്നൈയിലെ ഓഫീസിൽ ടീം ലീഡർ ആയി ജോയിൻ ചെയ്യുന്നു. ആദ്യ ദിവസം തന്നെ ചില കാരണങ്ങൾ മൂലം കുറച്ചു ലേറ്റ് ആയി ഒറ്റയ്ക്ക് ഇരുന്ന് വർക്ക് ചെയ്യേണ്ടി വരുന്നു. ഓഫീസിൽ നിന്നും ഇറങ്ങാനാവാത്ത വിധം താനും അവിടുത്തെ hr ആയ ഹരിണിയും ആ കെട്ടിടത്തിൽ ഏതോ ആത്മക്കൾ മൂലം കുടുങ്ങി കിടക്കുകയാണ് എന്ന് പതുക്കെ മനസിലാവുന്നു.
ബിഗ്ഗ് ബോസ്സ് വഴി പ്രശസ്തനായ മിനി സ്ക്രീൻ ആക്ടർ കവിൻ നായകനായ ലിഫ്റ്റ് നമ്മളെ നിരാശപ്പെടുത്താത്ത ഒരു ഹോറർ ചിത്രമാണ്. ഒരു ക്ളീഷേ പ്രേതകഥയാണെങ്കിൽ കൂടെ ഒരുക്കിയിരിക്കുന്ന പശ്ചാത്തലവും, മികച്ച അവതരണവും കൊണ്ടു എൻകജിങ് ആയ ഒരു ചിത്രമാകുന്നു.
ഒരു ഹോറർ ചിത്രത്തിന് വേണ്ട സാങ്കേതിക മികവ് ചിത്രം പുലർത്തുന്നുണ്ട്. ചിത്രത്തിന്റെ അവസാനം ഒക്കെ പ്രെഡിക്റ്റബിൾ ആണെങ്കിലും ചിത്രത്തിൽ ഭൂരിഭാഗം ഇടത്തും ഇനി എന്ത് സംഭവിക്കും എന്ന ഫീൽ നൽകാൻ സംവിധായകനു സാധിക്കുന്നുണ്ട്.
കവിൻ, അമൃത എന്നിവരുടെ പ്രകടനവും, അവർ തമ്മിലുള്ള കെമിസ്ട്രിയും ഒക്കെ നന്നായി വന്നിട്ടുണ്ട്. ഹൊററിനോടൊപ്പം വളരെ ലൈറ്റ് ആയിട്ടുള്ള ചില ഹ്യൂമർ വർക്ക് ഔട്ട് ചെയ്യാൻ രണ്ട് പേർക്കും സാധിച്ചിട്ടുണ്ട്.
ഒരു സാധാരണ കഥ, ബോർ അടിപ്പിക്കാതെ കുറച്ചു ത്രില്ലിങ്ങായി.. ഒന്ന് രണ്ടു ജമ്പ് സ്കയർ സീൻ ഒക്കെ ആയി പറഞ്ഞിരിക്കുന്ന ചിത്രം നിരാശപ്പെടുത്താൻ ഇടയില്ല