
വിജയ് ആന്റണി എന്ന നടൻ, അഭിനയം, താരമൂല്യം എന്നതിനുപരി സ്ക്രിപ്റ്റ് സെലെക്ഷൻ കൊണ്ട് പിടിച്ചു നിൽക്കുന്ന നടനായിട്ടാണ് തോന്നിയിട്ടുള്ളത്. കുറച്ചു ഇന്ട്രെസ്റ്റിംഗ് ആയ സ്ക്രിപ്റ്റിൽ തന്റെ പരിമിതികൾ ഉൾക്കൊണ്ട് ചെയ്ത റോളുകൾ ചെയ്തു വിജയിപ്പിച്ച ആളാണ്. നാൻ, പിച്ചക്കാരൻ, കോലൈഗാരൻ ഒക്കെ അതിനു മികച്ച ഉദാഹരണങ്ങൾ ആണ്. എന്നാൽ ഇത്തവണ എടുത്താൽ പൊങ്ങാത്ത ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലറിന് ആണ് പുള്ളി അറ്റംപ്റ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ പലയിടത്തും ചിത്രം അസഹനീയം ആകുന്നുണ്ട്
വിജയ് ആന്റണി തന്നെ അഭിനയിച്ച പല ചിത്രങ്ങളുടെയും ഒരു മിക്സ് ആയിട്ടാണ് കോടിയിൽ ഒരുവൻ എന്ന ചിത്രം എനിക്ക് തോന്നിയത്. കഷ്ടപ്പാടിൽ നിന്ന് കൊണ്ട് പഠിക്കാൻ പോകുന്ന ആദർശ ധീരനായ നായകൻ, അമ്മയോട് ചെയ്തു കൊടുക്കുന്ന സത്യം, ചേരിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് തുടങ്ങി പലതും വിജയ് ആന്റണിയുടെ തന്നെ പല ചിത്രങ്ങളിലും കണ്ടിട്ടുണ്ട്. ഒപ്പം മലയാളത്തിൽ ലയൺ, രാഷ്ട്രം, വെള്ളിമൂങ്ങ, തുടങ്ങി തമിഴിലെ ഒരു സത്യരാജ് ചിത്രത്തിൽ വരെ കണ്ടിട്ടുള്ള തൂക്കു മന്ത്രിസഭയെ എക്സ്പ്ലോയിറ്റ് ചെയ്തു മന്ത്രിയാക്കുന്ന വരെ ഒള്ള എല്ലാം മുൻപ് കടിട്ടുള്ള കാര്യങ്ങൾ തന്നെ ആണ്.
ചെന്നൈയിലെ സ്ലം ക്ലീരെന്സിന്റെ ഭാഗമായി പണിത പല ഹൗസിങ് കോളനികൾ ഉണ്ട്. അവരുടെ പ്രശ്നങ്ങളും , മറ്റും പറഞ്ഞുള്ള ലോക്കൽ റീജിയണൽ പൊളിറ്റിക്സാണ് ചിത്രത്തിന്റെ പ്രധാന വിഷയം. അമ്മയുടെ ഫ്ലഷ്ബാക്കിൽ തുടങ്ങി, ചെന്നൈയിൽ എത്തി നായകന് ഉണ്ടാകുന്ന കോൺഫ്ലിക്റ്റുകൾ വരെ ഇന്ട്രെസ്റ്റിംഗ് ആയി പറയുന്നുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് വളരെ പ്രീച്ചി ആയിട്ടുള്ള നീളൻ ഡയലോഗുകളും, പ്രസംഗങ്ങളും ഒക്കെ ആയി മടുപ്പിക്കുന്നു. മോശമില്ലാത്ത പാട്ടുകളും ആക്ഷൻ സീനുകളും കുറച്ചു ആശ്വാസം നൽകുന്നുണ്ട്. ആക്ഷൻ സീനുകളിൽ അനാവശ്യമായി ചില കോമെടികൾ വരുന്നത് ഒഴിവാക്കാമായിരുന്നു.
വലിയ തരക്കേടില്ലാത്ത ഒരു സബ്ജെക്ട് പ്രീച്ചി ഡയലോഗുകൾ കൊണ്ടും, ക്ളീഷേ ട്രീട്മെന്റു കൊണ്ടും വേസ്റ്റ് ചെയ്തതായി തോന്നി. പക്ഷെ കഴിഞ്ഞ ഒരാഴ്ചക്കിടെ വന്ന വിജയ് സേതുപതിയുടെ മൂന്ന് പടക്കങ്ങൾ അപേക്ഷിച്ചു ഭേദമാണ് ഈ വിജയുടെ ചിത്രം എന്നത് വാസ്തവം .