
ഈ കഥയിൽ ലോജിക് ചിന്തിക്കരുത്. ഇവിടുത്തെ റൂൾസ് ഇങ്ങനെയാണ്.. ഇതൊരു ഹോറർ കഥയായത് കൊണ്ടു സാമാന്യ യുക്തി ആവിശ്യമില്ല എന്നൊക്കെ കഥാപാത്രങ്ങളെ കൊണ്ടു തന്നെ പറയിപ്പിച്ചു കാണിക്കുക എന്ന ഒരു സംഭവം ഉള്ളത് കൊണ്ടു കഥയിലെ
മണ്ടത്തരങ്ങളെ കുറിച്ച് ഡിസ്കസ് ചെയ്യാതിരിക്കാം. പക്ഷെ ഒരു ഹൊറർ – കോമഡി ജോണറിൽ വരുന്ന ചിത്രത്തിൽ ഹോററിന്റെ അംശം പോലുമില്ല. കോമഡി സീനുകളും അതിലെ നടീനടൻ പെർഫോമൻസും കാണിക്കൾക്ക് ഹോറർ ആയി മാറുന്ന കോമഡി ആണ് സംഭവിക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന എട്ടു പേരെ കൊണ്ടു നിർമിച്ച ഒരു വലിയ കൊട്ടാരവും, അതിനുള്ളിൽ കുടുങ്ങി കിടക്കുന്ന കുറച്ചു ആത്മാക്കളും, കൊട്ടാരം തട്ടിയെടുക്കാൻ നോക്കുന്നവരും ഒക്കെ ചിത്രത്തിന്റെ ഇതിവൃത്തം.
കൊറേ പാത്രവും ചട്ടിയും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതൊക്ക ആളുകളെ ചിരിപ്പിക്കാൻ കോമഡി ആയി ഉപയോഗിച്ചിരിക്കുന്നത്.
വീര സേതുപതിയും അനബെല്ലും എന്തിനാണ് പ്രേമിക്കുന്നത് എന്ന് പോലും മനസിലാവില്ല.. ചിത്രത്തിന്റെ ട്രൈലെറിൽ പറയുന്ന കഥയെക്കാൾ കൂടുതലായി ഒന്നും ചിത്രത്തിൽ ഇല്ല.. അത് കൊണ്ടു തന്നെ സമയം ലഭിക്കാൻ ട്രൈലെർ കണ്ടു നിർത്തുന്നതാവും നല്ലത്
വിജയ് സേതുപതി, തപ്സി, യോഗി ബാബു,രാധിക ശരത്കുമാർ, ജഗപതി ബാബു തുടങ്ങി കുറച്ചു നല്ല നടീ നടന്മാരുണ്ടായിട്ടും ആരെയും വേണ്ട രീതിയിൽ ഉപയോഗിക്കാൻ സംവിധായകന് സാധിക്കുന്നില്ല. ആക്ഷൻ സീനുകൾ പോലും ബോർ അടിപ്പിക്കുന്നു. കൊട്ടാരത്തിന്റെ സെറ്റിലും vfx യിലും ഒക്കെ ആർട്ടിഫിഷ്യയാലിറ്റി മുഴച്ചു നിൽക്കുന്നു.
നല്ലത് എന്ന് കാര്യമായി ഒന്നും ഇല്ലാത്ത സിനിമ.. സെക്കന്റ് part വരുന്നുണ്ട് എന്ന് പറഞ്ഞു പേടിപ്പിക്കുന്നും ഉണ്ട്