
ഇങ്ങനെ ഒരു ചിത്രം റിലീസ് ഉണ്ടെന്നു അറിഞ്ഞത് ചിത്രം കാണുന്നതിന് കുറച്ചു മുൻപ് മാത്രമാണ്. ട്രൈലറോ ഒരു പോസ്റ്ററോ പോലും കാണാതെ ജോണർ എന്താണ് എന്ന് പോലും അറിയാതെ വലിയ താല്പര്യ ഇല്ലാതെ കാണാൻ തുടങ്ങിയ ചിത്രം 2 മണിക്കൂർ പിടിച്ചിരുത്തി കളഞ്ഞു. ഉയരെ യുടെ സംവിധായകൻ മനു അശോകന്റെ രണ്ടാമത്തെ ചിത്രം ഉയരെ ക്കും മുകളിലയാണ് എനിക്ക് ഫീൽ ചെയ്തത്.
സ്ലോ പേസ്ഡ് ആയിട്ടുള്ള നരെഷൻ ആണ് ചിത്രത്തിന്റേത്. പക്ഷേ അത് നമ്മളെ പൂർണ്ണമായും എൻകേജ് ചെയ്യിക്കും. ഒരു സ്ലോ പേസ്ഡ് ത്രില്ലെർ ആയ ഫസ്റ്റ് ഹാൾഫും നല്ല ഇമോഷണൽ ആയ സെക്കന്റ് ഹാൾഫും, രണ്ടും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് സംവിധായകൻ.
ചിത്രത്തിലെ പപ്പാ എന്ന കഥാപാത്രം കുറച്ചു കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കഥാപാത്രം ആണ്. വളരെ സൂക്ഷിച്ചു ചെയ്യണ്ടതാണ്. മനസിൽ ഒരു ദുഖമുണ്ട് എന്ന ഫീൽ വേണം, താൻ വിചാരിച്ച കാര്യം എത്ര നടത്തിയെടുക്കാൻ ഉള്ള ഇച്ഛശക്തിയുള്ളവൻ ആണെന്ന് തോന്നിപ്പൊക്കണം അങ്ങനെ ഒരുപാട് ലയേഴ്സ് ഉള്ള കഥാപാത്രം. പെർഫോം ചെയ്യുന്ന ആൾക്ക് ചെറുതായി ഒന്ന് പിഴച്ചാൽ ചിത്രത്തെ മുഴുവനായി ബാധിക്കും.
സുരാജ് അത് വളരെ പക്വതയോടെ, ഏറ്റവും നന്നായി ചെയ്തു. വളരെ മൈനുട്ട് ആയ ചില എക്സ്പർഷൻസിലൂടെ , ഡയലോഗ് ഡെലിവറിയിലൂടെ ബോഡി ലാംഗ്വേജിലോടെ കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ സ്പർശിക്കാൻ സുരാജിന് കഴിഞ്ഞു. സൂക്ഷമമായി നോക്കിയാൽ അയാളുടെ കണ്ണുകളിൽ കാണാം തളം കെട്ടിയ ഒരു തീരാ വേദനയും,ഇച്ഛാശക്തിയും, സ്നേഹവും, സഹനുഭൂതിയും എല്ലാം.
ഒട്ടും പിറകില്ല ടോവിനോയും, ഐശ്വര്യയും. ഈ പറഞ്ഞത് പോലെ തന്നെ ഒരു പാട് ലയേഴ്സുള്ള കോംപ്ലിക്കേറ്റട് ആയിട്ടുള്ള കഥാപാത്രങ്ങൾ തന്നെ ആണ് അവരും കൈകാര്യം ചെയ്തിരിക്കുന്നത്. ടോവിനോ ഒരു സ്റ്റാർ ആയി നിലുമ്പോഴും ഇതുപോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് അഭിനന്ദിക്കണ്ട വിഷയമാണ്.
ആദ്യം പറഞ്ഞത് പോലെ ഈ സ്ലോ പേസ്ഡ് നരെഷനിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ത്രില്ലും, ഇമോഷൻസും ഒക്കെ ആണ് ബോബി & സഞ്ജയ് ഒരുക്കിയ ഈ തിരക്കഥ യുടെ ഹൈലൈറ്റ്. ഒപ്പം അഭിനത്താക്കളുടെ വക മികച്ച പ്രകടനം കൂടെ വരുമ്പോൾ കാണേക്കാണേ നല്ലൊരു അനുഭവം ആകുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ “കാണേക്കാണേ” നമ്മുടെ മനസിനെ കീഴ്ടക്കുന്ന ഒരു സ്ലോ പോയ്സൺ