തുഗ്ലക് ദർബർ – റിവ്യൂ

തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു പൊളിറ്റിക്കൽ സറ്റയാറായ അമൈതിപടൈ  എന്ന ചിത്രത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ള തുടക്കമായിരുന്നു വിജയ് സേതുപതിയുടെ  തുഗ്ലക് ദർബർ. എന്നൽ ആദ്യ അരമണിക്കൂറിൽ തന്നെ നായകന്റെ ക്യാറക്ടറിനു ഒരു പ്രത്യേകത നൽകി ചിത്രത്തിന് അമൈധി പടയിൽ നിന്നും വ്യത്യസ്തമായ ഒരു ആങ്കിൾ നൽകുന്നു.

ഡീസന്റ് ആയ ഒരു തിരക്കഥയെ എൻഗേജിങ് ആയി അവതരിപ്പിക്കാൻ പുതുമുഖ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ക്ലൈമാക്സിൽ വരുന്ന മുഖ്യമന്ത്രി കഥാപാത്രം ഒരു ഐക്കണിക് കഥാപാത്രത്തിന്റെ ക്രോസ്സ് ഓവർ അക്കി കാണിച്ചതൊക്കെ വളരെ നന്നായി വന്നിട്ടുണ്ട്.

വിജയ് സേതുപതിയുടെ കഥാപാത്രവും, പെർഫോമൻസും ആണ് ചിത്രത്തിന്റെ നട്ടെല്ല്.  അതിനെക്കുറിച്ചു കൂടുതൽ പറഞ്ഞാൽ സ്പോയ്ലർ ആവും. പാർത്ഥിപൻ അദ്ദേഹത്തിന്റെതായ ശൈലിയിൽ വില്ലൻ വേഷവും മികച്ചതാക്കി, ഇവർക്ക് പുറമെ മഞ്ജിമ മോഹൻ, കരുണാകരൻ തുടങ്ങിയവരും നന്നായി.

ചിത്രം sun tv പ്രീമിയർ കഴിഞ്ഞു നാളെ മുതൽ നേടിഫ്ലൈക്സിൽ സ്ട്രീം ചെയ്തു തുടങ്ങും.. തീരെ നഷ്ടം തോന്നാൻ സാധ്യത ഇല്ലാത്ത ഒരു വീക്കെൻഡ് മൂവി എക്സ്പീരിയൻസ് ആവും തുഗ്ലക് ദർബർ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s