

സന്താനത്തോടൊപ്പം, യോഗി ബാബു, മൊട്ട രാജേന്ദ്രൻ മുനീഷ്കാന്ത്, തുടങ്ങി ഒരു കൂട്ടം കോമഡി തരങ്ങളുമായി എത്തുന്ന സയൻസ് ഫിക്ഷൻ കോമഡി എന്ന അവകാശവാദവുമായി എത്തിയ ചിത്രം ആണ് ഡികിലൂണ. എന്നാൽ ഇതിനെ പൂർണ്ണമായും ഒരു സയൻസ് ഫിക്ഷൻ ആയികണക്കാക്കാൻ പറ്റില്ല.ചിത്രത്തിന്റെ പ്രധാന കഥാഗതികളിൽ ഒരു ടൈം മെഷീൻ ഉണ്ട് എന്നത് കൊണ്ട് മാത്രമായിരിക്കാം ഒരു സയൻസ് ഫിക്ഷൻ എന്ന വിളിക്കാനുള്ള ധൈര്യം അണിയറപ്രവർത്തകർക്ക് ലഭിച്ചത്.
വിവാഹജീവിതത്തിലെ പ്രശ്നങ്ങൾമൂലം നായകന് തന്റെ ഭൂതകാലത്തിൽ എത്തി തന്റെ വിവാഹം മുടക്കണം. വിവാഹം മുടങ്ങിയാൽ പ്രശ്നമാകും എന്നതുകൊണ്ട് അത് അയാൾ മുടക്കാതെ ഇരിക്കാൻ പ്ലാസ്റ്റിക് വരുന്ന രണ്ടു മണ്ടന്മാർ. മൂന്നു ടൈംലൈനിൽ ഉള്ള നായകന്മാർ ഒരുമിച്ചു കണ്ടുമുട്ടുന്നതും ഒക്കെയായി നല്ലൊരു കോമഡി സിനിമയ്ക്കുള്ള എല്ലാ പശ്ചാത്തലവും കഥയിലുണ്ട്
എന്നാൽ അതെല്ലാം കൃത്യമായി ഉപയോഗിച്ച് പൊട്ടിച്ചിരിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നില്ല. ഇടുക്കിടെ വരുന്ന ചില വൺ ലൈനർ കോമഡികളും പിന്നെ ഒന്നുരണ്ടു സിറ്റുവേഷണൽ കോമെഡികളും ഉള്ളതുകൊണ്ട് വലിയ ബോറടി ഇല്ലാതെ കണ്ടുതീർക്കാൻ സാധിക്കും.
യുവൻ ശങ്കർ രാജയുടെ പാട്ടുകളും ബിജി എമ്മും വലിയ ഇമ്പാക്ട് ഉണ്ടാക്കുന്നില്ല. എന്നാൽ ഇളയരാജയുടെ മൈക്കിൾ മദന കാമരാജൻ ചിത്രത്തിലെ പാട്ടും അത് ചിത്രത്തിൽ പ്ലേസ് ഇരിക്കുന്ന സിറ്റുവേഷനും നന്നായിരുന്നു.
ഒരു ott റിലീസ് ആയത് കൊണ്ടു തന്നെ കൂടുതൽ ലോജിക് ഒന്നും ചിന്തിക്കാതെ ചുമ്മ സോഫയിൽ ഇരുന്നു കണ്ടു തീർക്കവുന്ന കോമഡി ചിത്രം. ചിത്രം zee5 വിൽ ലഭ്യമാണ് സമയം ഉണ്ടെങ്കിൽ കാണാം