കസട തബറ – റിവ്യൂ

Vantage Point , Butterfly Effect എന്നീ തിയറികളെ ബേസ് ചെയ്തു പരസ്പരം കണക്ട് ആകുന്ന അറു കഥകൾ അടങ്ങിയ ആന്തോളജി ആണ് വെങ്കട്ട് പ്രഭു നിർമിച്ചു സിമ്പുദേവൻ സംവിധാനം ചെയ്ത കസട തബറ. പേര് കേട്ട് പേടിക്കണ്ട കാര്യം ഇല്ല, കവസം, സത്ടൽ, തപ്പാട്ടം, പന്തയം, അറം പട്ര, അക്കറൈ തുടങ്ങിയ കഥകളിൽ ഓരോരോ അക്ഷരങ്ങൾ ചേർത്ത് ഉണ്ടാക്കിയ ടൈൽറ്റിൽ ആണ് അത്.

ഓരോ കഥയും അടുത്ത കഥയിലേക്ക് കണക്ട് ചെയ്തിരിക്കുന്നത് വളരെ തീരെ ഫോഴ്സ്ഡ് അല്ലാതെ നാച്ചുറൽ ആയി ഫീൽ ചെയ്യുന്നു. അത് പോലെ മുൻ കഥയുടെ പേർസപ്ഷൻ ചേഞ്ച്‌ ചെയ്യുന്ന രീതിയിലുള്ള എന്തെങ്കിലും ട്വിസ്‌റ്റോ, റിവേലേഷനോ, ഒക്കെ തൊട്ടടുത്ത കഥകളിൽ ഉൾകൊള്ളിച്ചിരിക്കുന്നതും നന്നായി തോന്നി.

ആദ്യ സെഗ്മെന്റ് കുറച്ചു ലൈറ്റ് ആയിട്ടുള്ള ഫാന്റസി കലർന്ന പ്രണയകഥ ഒരു വിധം എൻജോയ് ചെയ്യാൻ പറ്റിയ സെഗമന്റാണ്. രണ്ടാമത്തെ  ഗാങ്സ്റ്റർ സ്റ്റോറിയിൽ ആദ്യ ഭാഗമായി കണക്ട് ചെയ്തിരിക്കുന്നതും, മൂന്നാമത്തെ ഭാഗമായി കണക്ട് ചെയ്തിരിക്കുന്നതും നന്നായി. ഒരു പോലീസ് സ്റ്റോറി ആയ മൂന്നാമത്തെ കഥയും കുറച്ചു സോഷ്യലി റിലീവെൻറ് ആയ കാര്യങ്ങൾ ഉൾപെടുത്തി ബോർ അടിപ്പിക്കാതെ തന്നെ പറഞ്ഞു പോവുന്നു.

നാലാമത്തെ സെഗ്മെന്റും ഒരു വിധം എങ്കെജിങ് ആയിരുന്നു. ഹരീഷ് കല്യാൺ ചെയ്ത ഒരു ഗ്രേ ഷേടുള്ള കഥാപാത്രത്തിന്റെ മാത്രം ബേസ് ചെയ്താണ് കഥ പറയുന്നത്. അഞ്ചാം ഭാഗത്തിലും വരുന്ന ആ കഥപാത്രത്തിനു എന്താണ് അവസാനം സംഭവിക്കുന്നത് എന്ന് ക്ലിയർ ആയി പറയാത്തതിനാൽ ഒരു അപൂർണ്ണത തോന്നി.

അഞ്ചമത്തെതും ആറാമതേതും കഥകൾ മുൻ ഭാഗങ്ങളെ അപേക്ഷിച്ചു കുറച്ചു ബോറിങ് ആയി തോന്നി. കഥ പറച്ചിലിൽ അത്രയും നേരം ഉണ്ടായിരുന്ന ഒരു ത്രില്ല് എലമെന്റ് പെട്ടന്ന് നഷ്ടപ്പെടുകയും, തീരെ എൻകജിങ് അല്ലാത്ത ഒരു നോർമൽ കണ്ണീർ ഡ്രാമ പോലെ ആയി പോയി.

ഏറ്റവും അവസാനത്തെ സെഗ്മെന്റ് ആദ്യ സെജ്‍മെറ്റുമായും കണക്ട് ചെയ്‌ത് എല്ലാം കൂടി ഒരൊറ്റ കഥ എന്ന രീതിയിൽ ഒരു പൂർണ്ണത നൽകുന്നുണ്ട്. പക്ഷേ പറഞ്ഞ രീതി ഒരു ഇമ്പാക്ട് തരാതെ പോയി.. പത്തു പതിനഞ്ചു മിനിട്ടോളം അനാവശ്യ ഇമോഷണൽ സീനുകൾക്ക് ഉപയോഗിച്ച് ക്ലൈമാക്സിലെ കാര്യങ്ങൾ വെറും രണ്ടോ മൂന്നോ മിനുറ്റിൽ ധൃതിക്കു പറഞ്ഞു പോയി

ഹരീഷ് കല്യാൺ, സുദീപ് കൃഷ്ണൻ, പ്രേംജി, വെങ്കട്ട് പ്രഭു, ശന്തനു, റെജീന, സമ്പത് തുടങ്ങി വലിയൊരു താരനിരയും, യുവൻ, സാം cs, സീൻ റൊണാൾഡ, വിജയ് മിലിട്ടൺ,rd രാജശേഖർ, റൂബിൻ, ആന്റണി (എഡിറ്റർ ) തുടങ്ങി  ഒരു പാട്  പ്രഗൽഭർ അണി നിരക്കുന്ന ചിത്രം  നിരാശ പെടുത്തിന്നില്ല… തൃപ്തിപെടുത്തുന്നും ഇല്ല…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s