ഭൂമിക – ഭയപ്പെടുത്തുന്ന ലോജിക്കുകൾ -പാർട്ട് 4


ഒരു കണ്സ്ട്രക്ഷന് പ്രോജക്ടിന്റെ ഭാഗമായി ഭാര്യയും മകനെയും, പെങ്ങളെയും, പിന്നെ സുഹൃത്തായ ആർക്കിടെക്ടിനെയും കൂട്ടി കൊണ്ട് കാടിനു നടുവിലെ വലിയൊരു ബംഗ്ലാവിൽ എത്തുന്ന നായകൻ. അവിടെ വച്ച് അവർക്കു മരിച്ചു പോയ ഒരാളുടെ മൊബൈലിൽ നിന്നും മെസ്സെജുകൾ വരുന്നു. അതിനു പിന്നിലെ രഹസ്യം എന്താണ് എന്നുള്ള അന്വേഷണം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.. കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷനിൽ നിന്നും വീണ്ടും ഒരു മലങ്കൾട് ഐറ്റം . അതാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ ഭൂമിക

ശരിയാണ് ഹൊറർ ചിത്രങ്ങളിൽ ലോജിക് നോക്കണ്ട കാര്യമില്ല. എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാമോ. നായകനും നായികയ്ക്കും ഒന്നും പേടി എന്ന് പറയുന്ന സാധനം അടുത്ത് കൂടി പോയിട്ടില്ല.. ദിവസവും രണ്ടും മൂന്നും ഡസൻ പ്രേതങ്ങളുമായി ഇടപെടുന്നതു പോലെ ഇതൊക്കെ എന്ത് എന്ന ഭാവമാണ് ഫുൾ ടൈം.. ഈ നായിക ഇടയ്ക്കു വലിയൊരു കോടാലിപോലെ ഒരു സാധനം കൊണ്ട് പ്രേതത്തിന്റെ പുറകിൽ ഇന്നും അടിച്ചു കൊല്ലാനൊക്കെ പോകുന്നുണ്ട്.. ആൾറെഡി മരിച്ചു പോയത് കൊണ്ടാണ് ആ സാധനം പ്രേതമായതു എന്ന ബോധം പോലും നായികയ്ക്കും , സംവിധായകനും ഇല്ല .

എന്നാൽ ഇവർക്കെല്ലാം വേണ്ടി നായകന്റെ അനിയത്തി പിടിക്കുന്നുണ്ട് .. ഓരോ 10 മിനുട്ടുകൂടുമ്പോഴും ചുമ്മാ ഒരു കാര്യവുമില്ലാതെ അലറി കരയുന്നതു കാണാം.. ആ കഥാപത്രം സീരിയസ് ആണോ, അതോ കോമഡിക്കു വേണ്ടി ഉള്ളതാണോ എന്നൊന്നും മനസിലാവില്ല. പിന്നെ ഒരു സഹായി ഉണ്ട്.. ഭയങ്കര തത്വങ്ങളും തിയറികളും ഒക്കെ പറയും. പക്ഷെ ആർക്കും ഒന്നും മനസിലാവില്ല.. ചുമ്മാ ചായകുടിക്കുമ്പോൾ പൊട്ടിച്ചിരിക്കുക, മരത്തിന്റെ വേരിനോടും , വള്ളിയോടും ഒക്കെ പോയി റൊമാൻസ് ചെയ്‌യുക ഒക്കെ യാണ് പുള്ളിയുടെ പരിപാടികൾ. എന്തരോ എന്തോ.

ഇനി പ്രേതത്തിലേക്കു വരാം. ഒരു വെറൈറ്റി പ്രേതമാണ്. പ്രകൃതി സ്നേഹിയായ പ്രേതം. പോളിസ്റ്റർ ഒന്നും ഇഷ്ടമല്ല നാച്ചുറൽ സാധനങ്ങൾ മാത്രമെ ഉപയോഗിക്കൂ( പക്ഷെ പടം വരക്കാനുള്ള പെയിന്റ് ഒക്കെ നാച്ചുറൽ അല്ലെങ്കിലും സാരമില്ല ) ..പിന്നെ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഓട്ടിസം മരിച്ചു കഴിഞ്ഞും തുടരും. അതായതു, പോളിസ്റ്റർ വിരോധിയായ , ഓട്ടിസം ബാധിച്ച പ്രകൃതി സ്‌നേഹി പ്രേതം. അതൊന്നും പോരാഞ്ഞു വല്ലോരുടേം മൊബൈൽ എടുത്തു ചുമ്മാ ആർകെങ്കിലും മെസ്സേജ് ഒക്കെ അയക്കും.
അതിനിടക്ക് ഭൂമിക പ്രേതം അല്ല, ഭൂമി തന്നെയാണ്, ഇതൊക്കെ മെറ്റഫോർ ആണ് എന്നൊക്കെ ആണ് സംവിധായകൻ ഉദ്ദേശിച്ചത് എങ്കിൽ അതിൽ അദ്ദേഹം നല്ല തോൽവിയാണു എന്ന് വിലയിരുത്തേണ്ടി വരും.

ഒട്ടും എൻഗേജിങ് അല്ലാത്ത.. ഒരു ലോജിക് ഉം ഇല്ലാത്ത, പറയുന്ന കാര്യങ്ങളിൽ ഒട്ടും വ്യക്തതയില്ലാത്ത ബോറിങ് ആയ ചിത്രം. പോരാത്തതിന് അഭിനേതാക്കളുടെ വക വെരുപ്പീരു വേറെയും. പിന്നെ ലൊക്കേഷൻ കൊള്ളാം. ഇവരുടെ തന്നെ പെൻഗ്വിൻ , മെര്ക്കുറി ഒക്കെ എടുത്ത അതെ സ്ഥലം തന്നെ ആണെന്ന് തോന്നുന്നു . മൊത്തത്തിൽ മലങ്കൾട്ട് .. ആരും പേടിക്കണ്ട.. ഓടിക്കോ…

പാർട്ട് 3
https://chenakariyangal.blog/2021/04/28/%e0%b4%ad%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b2%e0%b5%8b%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d-3/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s