
1984 ഇൽ നടന്ന ഒരു എയർ പ്ലെയിൻ ഹൈജാകിനെ തുടർന്ന് raw നടത്തിയ ഓപ്പറേഷനെ ബേസ് ചെയ്തുള്ള ചിത്രമാണ് അക്ഷയ് കുമാർ നായകനായ ബെൽ ബോട്ടം. Raw യുടെ ഇന്ത്യക്ക് വെളിയിലുള്ള ആദ്യത്തെ ഓപ്പറേഷൻ ഏറ്റവും ത്രില്ലിംഗ് ആയി തന്നെ പറയാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
ചിത്രം തുടങ്ങി പതിനഞ്ചു മിനുറ്റിൽ വരുന്ന ഒരു ചെറിയ ഫ്ലാഷ്ബാക്കും, പാട്ടും മാറ്റിനിർത്തിയാൽ ഒരു മിനുറ്റ് പോലും മുഷിപ്പിക്കാതെ ത്രില്ലടിപ്പിക്കുന്നുണ്ട് ബെൽബോട്ടം.
Raw യുടെ റിക്രൂട്ട്മെന്റ് പ്രോസസ്സും, ട്രെയിനിങ്ങും വർക്കിംഗ് സ്റ്റൈൽയുമെല്ലാം ആദ്യ പകുതിയും ഓപ്പറേഷൻ മിരാഷ് എങ്ങനെ വിജയിപ്പിച്ചു എന്ന് കാണിച്ച രണ്ടാം പകുതിയും ആയി എൻകേജിങ് ആയ തിരക്കഥയും അതിനെ ഇലവെയ്റ്റ് ചെയ്യുന്ന മേക്കിങ്ങും കൂടി ചിത്രത്തിനെ ഒരു മികച്ച എന്റെർറ്റൈനെർ ആക്കുന്നു. പല സ്ഥലങ്ങളിലെയും ബിജിഎമ്മും വളരെ നന്നായി തോന്നി.
പെർഫോമൻസ് നോക്കിയാൽ ഇത് ഒരു ഫുള്ള് അക്ഷയ് കുമാർ ഷോ ആണ്. പക്കാ ബോഡി ലാംഗ്വേജും ആറ്റിറ്റ്യൂടും, ഡയലോഗ് ഡെലിവറി ഒക്കെ ആയി അക്കിയുടെ നല്ല എനെർജിറ്റിക് പെർഫോമൻസ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസ്സിറ്റിവ് ആണ്.
Raw ഓപ്പറേഷൻ ബേസ് ചെയ്തുള്ള ഒരു ത്രില്ലെറിൽ നാം പ്രതീക്ഷിക്കുന്ന പോലുള്ള ആക്ഷൻ സീനുകൾ ചിത്രത്തിൽ ഇല്ല. ക്ലൈമാക്സിൽ ഉള്ള ആക്ഷൻസ് അത്ര നന്നായും തോന്നിയില്ല.. പെട്ടന്ന് ധൃതി പിടിച്ചു തീർത്ത ഒരു ഫീലാണ് തന്നത്.ടെയിൽഎൻഡിൽ ഒരു ചെറിയ ട്വിസ്റ്റ് കൊണ്ടുവന്നത് കൊണ്ടു മാത്രം നായികയ്ക്ക് ഒരു വില കിട്ടി.
എന്നിരുന്നാലും ആദ്യം പറഞ്ഞ പോലെ രണ്ടുമണിക്കൂർ മാത്രമുള്ള ചിത്രം പൂർണ്ണമായും ത്രില്ല് അടിപ്പിക്കുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം കിട്ടിയ തിയേറ്റർ എക്സ്പീരിയൻസ് മോശമായില്ല.