മണിരത്നം netflix നു വേണ്ടി ഒരുക്കിയ നവരസയിലെ 5 രസങ്ങൾ കണ്ടു. അതിനെ കുറിച്ചുള്ള അഭിപ്രായം പറയാം..
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത എതിരി ( കരുണം ) ആണ് ആദ്യ ചിത്രം
വിജയ് സേതുപതി, രേവതി, പ്രകാശ് രാജ് തുടങ്ങി മികച്ച അഭിനേതാക്കളുടെ ഒരു നിര ചിത്രത്തിൽ ഉണ്ടെങ്കിലും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.. ഒരു ബീലോ ആവറേജ് അനുഭവമായിരുന്നു എതിരി.
സമ്മർ ഓഫ് 92 എന്ന പ്രിയദർശൻ ചിത്രം ഇന്നസെന്റ് പറഞ്ഞ കഥ ആണെന്ന് ആദ്യം ക്രെഡിറ്റ് വച്ച് കൊണ്ടാണ് തുടങ്ങുത്. യോഗി ബാബു, നെടുമുടി വേണു, മണിക്കുട്ടൻ, രമ്യ നമ്പിശൻ, പേരറിയാത്ത ഒരു ചെറുക്കനും ഒരു നായയും എത്തുന്ന ചിത്രം (ഹാസ്യം) നമ്മളെ ആദ്യവസാനം കുടുകുട ചിരിപ്പിക്കുന്ന ഒന്നല്ല.. വളരെ ഏസ്തറ്റിക് ആയി ഒരു കഥ പറഞ്ഞു തുടങ്ങി പൊട്ടി ചിരിപ്പിക്കുന്ന ഒരു ദിർട്ടി ജോക്ക് ( അഡൾട്സ് ഒൺലി അല്ല ) പറഞ്ഞു അവസാനിപ്പിക്കുന്നു. പ്രിയദർശൻ, യെകാബരം എന്നിവർ ചേർന്നൊരുക്കിയിരിക്കുന്ന ഓരോ ഫ്രെയിംമും ക്ലാസിക് ആണ്.. അഭിനയിച്ച എല്ലാരും കാസറിയ ക്ലാസ്സി ( ഡിർട്ടി ) എന്റെർറ്റൈനർ
കാർത്തിക് നരെയ്ൻ ഒരുക്കിയ പ്രൊജക്റ്റ് അഗ്നി (അത്ഭുതം )ഒരു നോളൻ സ്റ്റൈൽ കഥ പറച്ചിലാണ് നടത്തുന്നത്. അരവിന്ദ് സ്വാമി, പ്രസന്ന തുടങ്ങിയവർ അഭിനയിച്ച ചിത്രം മുന്നോട്ട് പോകും തോറും ഇന്റർസ്റ്റിംഗ് ആയി വരുന്ന ഒരു ചിത്രമാണ്.. സത്യത്തിൽ ആ തീം ബേസ് ചെയ്തു ഒരു മുഴു നീള ചിത്രം ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി. മോശം പറയാനില്ലാത്ത ഒരു ചിത്രം തന്നെ ആണ് പ്രൊജക്റ്റ് അഗ്നി.
സൂര്യ നായകനായി വന്ന ഗൗതം മേനോൻ ചിത്രം ഗിറ്റാർ കമ്പി മേലെ നിന്ദ്രു (ശൃംഗാരം) നല്കുന്ന സന്ദേശം ഗൗതം മേനോൻ ട്രാക്ക് മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ്… തൂരിഗ എന്ന ഗാനമൊഴികെ ഒന്നും തന്നെ രസിപ്പിക്കുന്നതായി അതിൽ ഇല്ല.. ഒരു മണിക്കൂറോളം ഗൗതം മേനോന്റെ തന്നെ പല ചിത്രത്തിലും കണ്ടതും കേട്ടതും തന്നെ പറഞ്ഞു ഒന്നാംതരമായി ബോറടിപ്പിക്കുന്നുണ്ട്.
കാർത്തിക് സുബ്ബാജിന്റെ ശാന്തി (ശാന്തം ) ശ്രീലങ്കൻ വിഷയത്തിന്റെ പശ്ചാതലാത്തിൽ പറയുന്ന കഥയാണ്. പശ്ചാത്തലം മാത്രം ഉപയോഗിച്ച് വേറൊരു കാര്യമാണ് പറയുന്നത്.. ഒരു ചെറിയ കാര്യം.. മോശം പറയാനില്ലാത്ത ചിത്രം. ബോബി സിംഹ, ഗൗതം മേനോൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം ചുമ്മ വേണേൽ കാണാം