ഈ സിനിമയെ കുറിച്ച് അധികം കേട്ടുകാണില്ല.. പക്ഷേ ഇനി കുറച്ചു കാലത്തേക്ക് ഏറ്റവും അധികം ചർച്ച ചെയ്യാൻ പോകുന്ന ചിത്രമാവും ഇത് വിഘ്നേഷ് കാർത്തിക് എന്ന പുതുമുഖസംവിധായകൻ കഥയിൽ ഒളിപ്പിച്ചു രഹസ്യം, സിനിമയാക്കാൻ എടുത്ത വിഷയം, പറഞ്ഞ രീതി, ഒടുവിൽ തരുന്ന മെസ്സേജ് എല്ലാം കൊണ്ടും പൂർണ്ണമായും തൃപ്തിപെടുത്തിയ ചിത്രം.
ഐശ്വര്യ രാജേഷ് പോലീസ് ഓഫീസർ ആയി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ആണ്.. തന്റെ കൂട്ടുകാരിയുടെ മരണം അന്വേഷിക്കുന്ന പോലീസ് ഓഫീസറിന്റെ ആംഗിളിൽ ആണ് കഥ പറഞ്ഞു പോകുന്നത്. ഇതിൽ കൂടുതൽ കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് കാണുന്നവരുടെ ആസ്വാദനത്തെ ബാധിക്കും എന്നുള്ളതിനാൽ കൂടുതൽ പറയുന്നില്ല.
ഒരു സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ നു അപ്പുറത്തെക്കു ഒന്നും ഇല്ല എന്ന് കരുതി കാണുന്ന ചിത്രത്തിന്റെ അവസാന 30 മിനിറ്റുകൾ കൊണ്ടു വേറെ ലെവൽ ആയി മാറി നമ്മളെ ഞെട്ടിക്കിന്നുണ്ട് . ആ ട്വിസ്റ്റ് തന്നെയാണ് സിനിമയിലെ വൗ മൊമെന്റ്.. Pa
ചിത്രത്തിൽ ഐശ്വര്യ രാജേഷിനു ഒപ്പമോ അതിനു മുകളിലായോ പെർഫോമൻസ് നൽകിയ കുറച്ചു ആളുകൾ ഉണ്ട്.. എന്നാൽ അതിനെ കുറിച്ച് പറയുന്നതിലുടെ പോലും ഇനി കാണുന്നവരുടെ രസം ഒരു ശതമാനം പോലും നശിപ്പിക്കാൻ താല്പര്യമില്ല.. കാസ്റ്റിംഗ് ഒക്കെ ഗംഭീരം.
ചിത്രത്തിന്റെ തുടക്കത്തിലേ ഭാഗങ്ങൾ ഒന്നും ഒരു ത്രില്ലെർ എന്ന രീതിയിൽ നോക്കിയാൽ ഒരു ഇമ്പാക്റ്റും തോന്നില്ല എന്നതാണ് ഒരു നെഗറ്റീവ്. ചിത്രത്തിന്റെ പ്രധാന കോൺസെപ്റ്റിലേക്ക് എത്തുന്നവരെ ക്ഷമോയോട് കൂടി കണ്ടാൽ അവസാന അര മണിക്കൂറിൽ ആ നഷ്ടം നികത്താം
ഒരു പാട് റിവ്യൂസും സ്ക്രീൻ ഷോർട്ടുകളും വരുന്നതിനു മുൻപ് തന്നെ കാണുക… Highly recommended..