ജോൺ – സമ്മർ ദമ്പതികൾ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തുന്നത് ഒരു surrogate mother -നായുള്ള അന്വേഷത്തിൽ ആണ്. ബാനുപ്രതാപ് എന്ന ഡ്രൈവർ മൂലം അവർ എത്തിച്ചേരുന്നത് ബോളിവുഡ് സ്വപ്നം കണ്ടു നടക്കുന്ന മിമി യുടെ അടുതാണ്.. മിമിക്ക് തന്റെ സ്വപ്നം സാക്ഷത്കരിക്കാൻ ഉള്ള പ്രതിഫലം അവർ നൽകും എന്നതിനാൽ അവൾ ആ കർമം ഏറ്റെടുക്കുന്നു..
Surrogacy പോലെ ഒരു സബ്ജെക്ട് നെ ബേസ് ചെയ്തു ഇത്രയും ലൈറ്റ് ആയി ഒരു ഫീൽ ഗുഡ് ചിത്രമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മിമി യുടെ ഏറ്റവും പ്രാധാന പോസിറ്റീവ്. ട്രൈലെറിൽ തന്നെ ചിത്രത്തിലെ ചില ടർണിങ് പോയിന്റ്സും, സർപ്രൈസുകളും ഒക്കെ റിവീൽ ചെയ്തിരുന്നു എങ്കിലും ആസ്വാദനത്തെ അത് ഒരു രീതിയിലും ബാധിച്ചില്ല എന്നതാണ് സത്യം.
കൃതി സനോൻ അവരുടെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കോമഡി സീനുകളും, ഇമോഷണൽ സീനുകളും എല്ലാം ഒരു പോലെ ഗംഭീരം ആകിയിട്ടുണ്ട് കൃതി.
പങ്കജ് തൃപാതി എപ്പോഴുത്തെയും പോലെ ഇത്തവണയും സ്കോർ ചെയ്തിട്ടുണ്ട്. പുള്ളി ചെയ്ത ബാനുപ്രതാപ് ഒരു ഉടായിപ്പാണോ എന്ന് തുടക്കത്തിൽ തോന്നിക്കയും ചിത്രം മുന്നോട്ട് പോകും തോറും ആ കഥാപാത്രത്തോട് വല്ലാത്ത ഒരു ഇഷ്ടം തോന്നുകയും ചെയ്യും.
ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങൾ.. റഹ്മാൻ തന്നെ പാടിയ റിഹായി ദേ എന്നഗാനവും, ക്ലൈമാക്സിലെ ബിറ്റ് സോങ്ങും ഏറ്റവും നന്നായി തോന്നി. ചിത്രത്തിന്റെ ഏക നെഗറ്റീവ് ആയി തോന്നിയത് ട്രൈലെർ മാത്രമാണ്. പറ്റിയാൽ ട്രൈലെർ കാണാതെ തന്നെ കാണാൻ ശ്രമിക്കുക
വളരെ നന്നായി രസിപ്പിക്കുകയും, ചിരിപ്പിക്കയും ചെയ്യുന്ന ആദ്യ പകുതിയും, കുറച്ചൊക്കെ നൊമ്പരപെടുത്തുകയും, കണ്ണ് നിറയ്ക്കുകയും ചെയ്യുന്ന രണ്ടാം പകുതിയും മനസ്സു നിറക്കുന്ന അവസാനവും എല്ലാം കൊണ്ടും തൃപ്തി നൽകിയ ചിത്രം ആണ് മിമി