സ്പോർട്സ് ഡ്രാമ ജോണറിൽ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി പ്രെഡിക്റ്റബിലിറ്റി എന്ന ഫാക്ടർ ആണ്. എന്താണ് ചിത്രത്തിന്റെ ക്ലൈമാക്സിൽ സഭാവിക്കുക എന്നത് ആദ്യമേ അറിഞ്ഞു കൊണ്ടാണ് ചിത്രം കണ്ടു തുടങ്ങുന്നത്.. എന്നാൽ ആ ക്ലൈമാക്സിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നത് എത്ര ഇന്റർസ്റ്റിംഗ് ആയി പറയുന്നു എന്നതാണ് പ്രധാനം.
ബോക്സിങ് ബേസ് ചെയ്തുള്ള ഈ സ്പോർട്സ് ഡ്രാമയിൽ എഴുപതുകളുടെ പശ്ചാതലത്തിൽ നോർത്ത് മദ്രാസിന്റെ ഫ്ലേവർ ചേർത്ത് പറയുന്നതിലൂടെ മേല്പറഞ്ഞ പ്രശ്നത്തിന് ഒരു പരിധി വരെ പ. രഞ്ജിത്ത് പരിഹാരം കാണുന്നുണ്ട്.
അതിനോടൊപ്പം മികച്ച കുറച്ചു കഥാപാത്രങ്ങളും, കഥാ സന്ദർഭങ്ങളും, മികച്ച പെർഫോമൻകളും കൂടി ആകുമ്പോൾ ചിത്രം ഒരു നല്ല അനുഭവം സമാനിക്കുന്നു.
നോർത്ത് മദ്രാസിൽ ഉള്ള രണ്ട് ബോക്സിങ് തമ്മിലുള്ള റൈവാലറി ആണ് ചിത്രത്തിന്റെ പ്രധാന തീം. കേബിലൻ എന്ന ബോക്സറുടെ പിറവി, അയാളുടെ വീഴ്ച, ജയം തുടങ്ങി മൂന്നു ഘട്ടങ്ങളായി പറയുന്ന കഥയിൽ ആര്യ എന്ന നടന്റെ അധ്വാനം വളരെ വിസിബിൾ ആയി കാണാം., ഓരോ കാലഘട്ടത്തിനും വ്യത്യസ്തമായ രീതിയിൽ തന്റെ ശരീരത്തെ പകപ്പെടുത്തി എന്നതിൽ ഉപരി, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് ആര്യ കാഴ്ച വച്ചിരിക്കുന്നത്.
ആര്യ കൂടാതെ പശുപതിയുടെ രംഗൻ, ജോൺ വിജയുടെ ഡാഡി, കലയാര്സന്റെ വെട്രി തുടങ്ങി ചെറിയ വേഷങ്ങളിൽ വന്ന ആളുകൾ വരെ മികച്ചു നിൽക്കുന്നു. ഡാൻസിങ് റോസ് എന്ന വേഷം ചെയ്ത ആളുടെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്.. ചിത്രത്തിലെ ഏറ്റവും രസകരമായ ആക്ഷൻ സീൻ പുള്ളിയുടെ വകയാണ്
എഴുപതുകളിലെ ചെന്നൈ റെക്രീയേറ്റ് ചെയ്ത ആർട്ട് ഡിറക്ഷൻ, സിനിമട്ടോഗ്രാഫി, കളറിംഗ് തുടങ്ങി വസ്ത്രാലങ്കാരവും, മേക്കപ്പും വരെ എല്ലാ മേഖലയും മികച്ചു നിൽക്കുന്നു.
ചിത്രത്തിന്റെ ലെങ്ത് കുറച്ചു കൂടുതലാണ് എന്നത് ഒരു ചെറിയ നെഗറ്റീവ് ആണ്. സെക്കന്റ് ഹാൾഫിൽ പെട്ടന്ന് ബോക്സിങ് എന്ന തീമിൽ നിന്നും മാറി കബിലന്റെ ജീവിതത്തിലേക്ക് ഫോക്കസ് ചെയ്യുന്നിടത്തു അത് വരെ ഫാസ്റ്റ് പേസിൽ പോയിരുന്ന ചിത്രം ചെറുതായി ഒന്ന് സ്ലോ ആകുന്ന പോലെ തോന്നും എങ്കിലും, അതിനു ശേഷമുള്ള ഇമോഷണൽ സീൻസും, നായകന്റെ തിരിച്ചുവരവും എല്ലാം വീണ്ടും എൻഗേജ് ചെയ്യിക്കുന്നുണ്ട്.
എല്ലാംകൊണ്ടും സൂററൈ പൊട്രൂ, അന്ധകാരം, ഏന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒരു ക്വാളിറ്റി ഉള്ള തമിഴ് ഡയറക്റ്റ് ott റിലീസ് ആണ് സർപട്ട പരമ്പറൈ.