ടേക്ക് ഓഫ്, സീ യു സൂൺ എന്നീ ചിത്രങ്ങക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന മാലിക് കേരളത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നും ഇൻസ്പയർ ആയതാണ് എന്ന് ട്രൈലെർ കണ്ടപ്പോൾ തോന്നിയിരുന്നു. ചിത്രത്തിന്റെ തുടക്കത്തിലേ ഡിസ്ക്ലയിമർ വായിച്ചപ്പോൾ അത് തന്നെ ആണ് എന്ന് ഉറപ്പായി.
ഒരു യഥാർത്ഥ സംഭവം എടുത്തു അതിൽ കുറച്ചു ഫിക്ഷൻ കൂടി ചേർത്ത് മഹേഷ് നാരായൺ നൽകിയിരിക്കുന്നത് ഒരു ഗംഭീര ചിത്രം തന്നെ ആണ്. രാഷ്ട്രീയം, മതം, അക്രമം, സിസ്റ്റം തുടങ്ങി എവിടെ തൊട്ടാലും പൊട്ടിത്തെറിക്കുന്ന ഒരു സബ്ജെക്ട് എടുക്കാൻ കാട്ടിയ ധൈര്യം, ഒരിടത്തു പോലും പാളിപോകാതെ സൂക്ഷ്മായി എഴുതിയ ഒരു സ്ക്രിപ്റ്റ്, ഒരു രീതിയിലും കൊമ്പ്രമൈസ് ചെയ്യാത്ത മേക്കിങ്.. എല്ലാം കൊണ്ടും മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ അദ്ഭുതപെടുത്തുന്നു.
ഷമ്മിയും, ജോജിയും, മഹേഷും, കള്ളൻ പ്രസാദും ഒക്കെ ചെയ്ത അതേ നടന്റെ മറ്റൊരു ബെസ്റ്റ് പെർഫോമൻസ്. സുലൈമാൻ അലി അഹമദ് എന്ന അലിയിക്ക.. മൂന്നു കാഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രത്തെ മൂന്ന് ഗേറ്റെപ്പിൽ വന്നു മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്നുണ്ട് ഫഹദ്
ഫഹദിനെ കൂടാതെ ദിലീഷ് പോത്തൻ, നിമിഷ, വിനയ് ഫോർട്ട് തുടങ്ങി ചെറിയ വേഷങ്ങളിൽ വന്ന പേരറിയാത്ത ആളുകൾ വരെ നൽകിയിരിക്കുന്നത് മികച്ച പ്രകടനമാണ്. സനു, സുഷിന്, വിഷ്ണു ഗോവിന്ദ് തുടങ്ങി ഒരു പറ്റം ആളുകളുടെ വർക്ക് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റിയില്ല എന്നത് നിരാശ നൽകുന്നു.
ഒരു സിനിമായുടെ എല്ലാ മേഖലയിലും ഒരേ പോലെ മികവ് പുലർത്തുന്ന ചിത്രം തീർച്ചയായും ഒരു തിയേറ്റർ ഏക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്നുണ്ടായിരുന്നു.. ഒറ്റവാക്കിൽ മാലിക് ഒരു മാസ്റ്റർ പീസ് ആണ്…