
വിശ്വവിഖ്യാതനായ ചലച്ചിത്രകാരനും, എഴുത്തുകാരനുമായ സത്യജിത് റേയുടെ 4 ചെറുകഥകൾ നാല് ഷോർട് ഫിലിംസ് ആയി ചെയ്തിരിക്കുന്ന ഒരു ആന്തോളജി വെബ് സീരീസ് ആണ് റെയ്.. നാല് കഥകളും നാല് വ്യത്യസ്ത ജോണറുകളിൽ കാലാധിഷ്ഠിതമായ ചെറിയ മാറ്റങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത് .
1 . Forget me not
സിർജിത് മുഖർജി സംവിധാനം ചെയ്തിരിക്കുന്ന രണ്ടു എപ്പിസോഡുകളിൽ ആദ്യത്തേത് ഒരു സിക്കോളജിക്കൽ ത്രില്ലെർ ആണ്. വളരെ സക്സസ്ഫുൾ ആയ ഒരു ബിസിനെസ്സ് കാരന്റെ കഥ പറയുന്ന ചിത്രം എനിക്ക് കുറച്ചു പ്രേടിക്ടബിൽ ആയി ഫീൽ ചെയ്തത്.. ഇതിനു മുൻപും ഏകദേശം ഇതേ സ്റ്റോറി ലൈനിനിൽ ഉള്ള കുറച്ചു ചിത്രങ്ങൾ കണ്ടത് കൊണ്ടാവാം. ടെക്നിക്കലി വെൽ മെയ്ഡ് ആയതു മാത്രം ആണ് ഒരു മെച്ചം പറയാൻ ഒള്ളു. എനിക്ക് അത്ര ഇമ്പ്രെസ്സിവ് ആയി തോന്നിയില്ല Forget me not .
2 . ബഹ്റുപിയ
സിർജിത് മുഖർജി തന്നെ സംവിധാനം ചെയ്തിരിക്കുന്ന രണ്ടാമത്തെ ചിത്രം ചില ഫാന്റസി എലെമെന്റ്സ് കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ചിത്രം ആണ്. ഒരു മെയ്ക്ക് അപ്പ് ആര്ടിസ്റ്റിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ആഖ്യാന ശൈലി രസകരമായതു കൊണ്ട് തന്നെ ഒട്ടും ബോർ അടി ഇല്ലാതെ കാണാൻ പറ്റിയ ചിത്രം. കെയ് കെയ് മേനോന്റെ പെർഫോമൻസും , രസകരമായ തിരക്കഥയും ,ഫാന്റസി എലെമെന്റും ഒക്കെ കൊണ്ട് സംതൃപ്തി നൽകിയ എപ്പിസോഡ് .
3 . Hungama Hai Kyon Barpa
ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടുന്ന മുസാഫിർ എന്ന ഗായകനും, ഒരു പഴയ ഗുസ്തിക്കാരനും കഥാപാത്രങ്ങളായിട്ടുള്ള ചിത്രം ക്ലെപ്റ്റോമാനിയ യെ ബേസ് ചെയ്തു വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥയാണ്. അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന പ്ലസ് പോയ്ന്റ്സ് അതിലെ ചെറിയ നര്മങ്ങളും, മനോജ് ബാജ്പേയ് , ഗജരാജ് റാവു എന്നിവരുടെ പെർഫോമൻസും ആണ്. ചിത്രം അവസാനിപ്പിച്ച രീതിയും നന്നായിരുന്നു.. മൊത്തത്തിൽ ഒരു ചെറുകഥ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ തരുന്ന നല്ല ചിത്രം.
4 . സ്പോട് ലൈറ്റ്
വാസൻ ബാല സംവിധാനം ചെയ്ത അവസാന എപ്പിസോഡ് ഒരു ഡാർക്ക് കോമഡി ആണ് ആറ്റെംറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു.. ഒരു സൂപ്പർസ്റ്ററിന്റെയും, ഒരു ഗോഡ് വുമണിടെയും കഥ പറയുന്ന ചിത്രം തുടക്കത്തിൽ ഗംഭീരം ആയിരുന്നു. പക്ഷേ ലാസ്റ്റ് ഒരു ട്വിസ്റ്റ് വന്നതിനു ശേഷം കഥ എങ്ങോട്ടാണ് പോയത് എന്ന് ഒരു പിടിത്തവും ഇല്ല… ക്ലൈമാക്സ് എന്താണ് കാണിക്കുന്നത് എന്നും ഉദ്ദേശിക്കുന്നതും എന്ന് എനിക്ക് മനസിലായില്ല. കണ്ടിട്ട് ആർക്കെങ്കിലും മനസിലായി എങ്കിൽ പറഞ്ഞു തരിക.
ചുരുക്കത്തിൽ രണ്ട് നല്ല ചിത്രങ്ങളും, രണ്ട് അത്ര പോരാത്ത ചിത്രങ്ങളും ആണ് ഈ ആന്തോളജി വെബ്സീരീസ് നമുക്ക് ഓഫർ ചെയ്യുന്നത്.