ആരുടേത് എന്ന് തിരിച്ചറിയാത്ത ഒരു തലയോട്ടിയുടെ പിന്നിലെ മിസ്റ്ററി അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസർ.. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സൂപ്പർ നാച്ചുറൽ അനുഭവങ്ങൾ ക്ക് പിന്നിലെ മിസ്റ്ററി തേടി പോകുന്ന ഒരു ജേർണയലിസ്റ്റിറ്റ്.. അവരുടെ അന്വേഷണത്തിന്റെ കഥയാണ് നവാഗതനായ തനു ബാലക്കിന്റെ കോൾഡ് കേസ്.
ഒരേ സമയം ഹൊറർ – ഇൻവെസ്റ്റിഗറ്റീവ് ത്രില്ലെർ എന്ന രണ്ട് ജോനറുകൾ
ചിത്രം കൈകാര്യം ചെയ്യുന്നു.. ചില സീനുകൾക്ക് ചെറിയ ഒരു ഈരി അറ്റമോസ്ഫിയർ സൃഷ്ടിക്കാൻ കഴിഞ്ഞങ്കിലും ചിത്രം കണ്ടു പൂർത്തിയാക്കുമ്പോൾ അങ്ങനെ ഒരു ഹൊറർ ലൈൻ നൽകാതെ ഒരു ക്രൈം ത്രില്ലെർ ആയി ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നേയേനെ എന്ന് തോന്നി.
ചിത്രത്തിന്റ മറ്റൊരു പോരായ്മ അതിന്റെ പേസ് ആണ്.. വളരെ പതുക്കെയാണ് ചിത്രം പിക്ക് അപ്പ് ആവുന്നത്.. പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തവരൊഴികയുള്ളവരുടെ അഭിനയിത്തിൽ ദൃശ്യം 2 തോന്നിയത് പോലെ ആർട്ടിഫിഷ്യലിറ്റി ഫീൽ ചെയ്തു. ഒരു ചാനലിൽ പാരനോർമൽ ബേസ് ചെയ്തുള്ള പരിപാടി അവതരിപ്പിക്കുന്ന നായികയ്ക്ക് സ്വന്തമായി അനുഭവം വന്നപ്പോൾ paramormal എന്ന് വിക്കിപീഡിയയിൽ എടുത്തു വായിക്കുന്നത് പോലുള്ള മണ്ടത്തരങ്ങൾ ഒഴിവാക്കുംയൊരുന്നു.
എന്നാൽ ചിത്രത്തിൽ പറയുന്ന ക്രൈം, അത് ചെയ്ത രീതി, ഒക്കെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു.. അത് മാത്രം ബേസ് ചെയ്തു ഒരു ക്രൈം ത്രില്ലെർ ഒരുക്കിയിരുന്നേൽ ഇനിയും നന്നാക്കാമായിരുന്നു.
ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി, കളറിംഗ്, സൗണ്ട് ഡിസൈൻ എന്നിങ്ങനെ ടെക്നിക്കൽ സൈഡിൽ നല്ല നിലവാരം പുലർത്തി. കുറച്ചു പ്രതീക്ഷ ഉണ്ടയിരുന്നത് കൊണ്ടു തന്നെ പൂർണമായും ചിത്രം തൃപ്തി പെടുത്തിയില്ല. ഒരു പക്ഷേ അമിത പ്രതീക്ഷ മാറ്റിവച്ചു കണ്ടാൽ ഭേദപ്പെട്ട ഒരു സിനിമ അനുഭവം ലഭിച്ചേക്കാം