ഗ്രഹണം.- Review

റോയും റ്റീനയും സന്തുഷ്ടമായ ഒരു ജീവിതം നയിച്ച് പോരുകയാണ്. എന്നാൽ
ചന്ദ്രഗ്രഹണം അടുക്കുംതോറും ടീനയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വരുന്നു.. അതിനു പിന്നിലെ കാരണം അനേഷിച്ചു റോയ് ചെല്ലുന്നതു ഞെട്ടിക്കുന്ന ചില സത്യങ്ങളിലേക്കാണ്. പതിയെ തുടങ്ങി.. ചെറിയ ചെറിയ ട്വിസ്റ്റുകളും മറ്റും നൽകി നല്ല രീതിയിൽ കൊണ്ടുപോകുന്ന ഒരു തിരക്കഥ ഉണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്.

അരങ്ങിലും അണിയറയിലും എല്ലാം പുതുമുഖങ്ങൾ ഉള്ള ചിത്രത്തിൽ എവിടെയൊക്കെയോ ഒരു അമേച്ചർ ഫീൽ കിട്ടുന്നുണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെ ആണ് ഗ്രഹണം. ചിത്രത്തിന്റെ തുടക്കത്തിൽ വളരെ പ്രധാനപ്പെട്ടത് എന്ന ഫീൽ നൽകി കാണിക്കുന്ന പല കാര്യങ്ങൾക്കും ചിത്രത്തിന്റെ പ്രധാന കഥയുമായി ഒരു ബന്ധം ഇല്ല എന്ന് ചിത്രം തീരുമ്പോൾ തോന്നും. ഒരു പക്ഷെ പ്രേക്ഷകരുടെ ചിന്തയെ വഴിതിരിച്ചു വിട്ടു പിന്നീട് ട്വിസ്റ്റുകൾ വർക്ക് ഔട്ട് ചെയ്യിക്കനായി ബോധപൂർവം ചെയ്തതാവും. എന്നാലും അതൊരു ഏച്ചുകെട്ടലായി തോന്നുന്നുമുണ്ട്.

ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതിൽ ഒരാളൊഴികെ എല്ലാം പുതുമുഖങ്ങൾ ആയതിനാൽ പ്രേക്ഷകർ പ്രെജുഡീസ് ആകുന്നില്ല. ആരും മോശമായി ഇല്ല എന്നിരുന്നാലും , കുറച്ചു എക്സ്പെരിയൻസ്ഡ് ആളുകൾ ഉണ്ടായിരുന്നെങ്കിൽ ഇതിലും മെച്ചപ്പെട്ട ഒരു അനുഭവം നല്കാൻ സാധിക്കുമായിരുന്നു എന്ന് തോന്നി.

ക്യാമറ. എഡിറ്റിംഗ്, സംഗീതം, സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും താരതമ്മ്യേന പുതിയ ആളുകൾ തന്നെയാണ് പ്രവർത്തിച്ചിരുന്നത് എന്ന വസ്തുത വച്ച് നോക്കുമ്പോൾ ഇത് പോലെ ഉള്ള ഒരു എബോവ് ആവറേജ് ചിത്രം നൽകുക എന്നത് തന്നെ പ്രശംസ അർഹിക്കുന്ന കാര്യം ആണ്. ഭാവിയിൽ കൂടുതൽ നല്ല ചിത്രങ്ങൾ നല്കാൻ സാധിക്കട്ടെ.

ഓവർ ഓൾ കുറച്ചു സർപ്രൈസുകൾ ഒക്കെ വച്ച് പരിചയക്കുറവിന്റെ പ്രശ്നങ്ങളെ ക്ഷമിക്കാവുന്ന രീതിയിൽ നല്ളൊരു ത്രില്ലെർ ആണ് ഗ്രഹണം. ഇന്ത്യക്കു പുറത്തുള്ളവർക്ക് simply south എന്ന സ്ട്രീമിംഗ് പ്ലാഫ്‌റോമിൽ ചിത്രം കാണാം. അല്ലാത്തവർക്ക് neestreem ഇൽ PPV ആയി കാണാം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s