🙏🙏🙏🙏

ഒരു ദിവസം ഒരുത്തൻ കുറച്ചു കാരണവരുമായി വരുന്നു… ചായകുടിക്കുന്നു.. പഴംപൊരിയും മിസ്ച്ചറും ജിലേബിയും കഴിക്കുന്നു.. സ്ഥലം നോക്കാൻ വന്ന ആളെ പോലെ പെണ്ണിനേയും , വീടും , പറമ്പും ഒക്കെ നോക്കി ബോധിക്കുന്നു.. അങ്ങോട്ടും ഇങ്ങോട്ടും കുടുംബ മഹിമയും കുലമഹിമയും തള്ളുന്നു.. ഒടുവിൽ രണ്ടു കൂട്ടരുടെയും ” മഹിമക്ക് കോട്ടം ” തട്ടാത്ത ഒരു നല്ല വില പറഞ്ഞു ഉറപ്പിക്കുന്നു. വീട് വെക്കലും , കല്യാണം നടത്തികൊടുക്കലും ആണ് തങ്ങളുടെ ജന്മോദ്ദേശം എന്ന ഉറച്ച വിശ്വാസം മനസ്സിലിട്ടു ദുരഭിമാനത്തിന്റെ പിൻബലത്തോട് കൂടി കൊക്കിലൊതുങ്ങാത്ത വാഗ്ദാനങ്ങൾ നൽകി … അത്രയും നാൾ പൊന്നെ കരളേ എന്ന് പറഞ്ഞു സ്നേഹിച്ച , വീട്ടിലെത്താൻ 10 മിനിറ്റ് വൈകിയാൽ തീ തിന്നു എന്ന് പറഞ്ഞിരുന്ന, വീടിന്റെ വിളക്കാണ് , വീടിന്റെ ഐശ്വര്യമാണ് എന്ന് പറഞ്ഞ അവളെ , ഒരു താലിച്ചരടിന്റെ ഉറപ്പിൽ , അവന്റെ കിടപ്പുമുറിയിലേക്കും ജീവിതത്തിലേക്കും ഒറ്റയടിക്ക് തള്ളിവിട്ടു… ഇനി എനിക്ക് മനഃസമാധാനമായി ഇരിക്കാം , എന്ന് വലിയ ഒരു ഭാരം ഇറക്കിവച്ച ആശ്വാസത്തിൽ ഇരിക്കുന്ന പ്രത്യേകതരം സമൂഹമാണ് നമ്മുടേത്..

ഈ സമൂഹത്തിന്റെ പേരന്റിംഗിൽ ഏറ്റവും അധികം കേൾക്കുന്ന വാക്കാണ് പെൺകുട്ടികളെ വളർത്തുമ്പോൾ നല്ല അടക്കവും ഒതുക്കവും ഉള്ള നല്ല കുട്ടിയായിട്ടു വേണം വളർത്താൻ എന്നത്.. എനിക്കിപ്പോൾ സൗകര്യമില്ല… ഞാനും ഒരു പെൺകുട്ടിയുടെ പിതാവാണ്. എന്റെ മകൾ അടങ്ങുകയും വേണ്ട ഒതുങ്ങുകയും വേണ്ട.. ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിച്ചു ജീവിക്കുകയാണ് വേണ്ടത്.. അതിനു വേണ്ട വിദ്യാഭ്യാസവും, അറിവും, ചിന്താശേഷിയും , വിവേകവും അവൾക്കു നൽകാനുള്ള ഒരു വഴികാട്ടി ആയി മാത്രം ഇരിക്കുക എന്നതാണ് രക്ഷിതാവ് എന്ന രീതിയിൽ എന്റെ ഉത്തരവാദിത്വം . അല്ലാതെ “കെട്ടിച്ചയക്കൽ ” എന്നതല്ല..

ഒരാളെ മനസിലാക്കാനുള്ള പ്രായവും പക്വതയും ആകുമ്പോൾ തന്റെ പങ്കാളി ആരായിരിക്കണം എന്ന തീരുമാനം അതാതു വ്യക്തികൾ തന്നെ എടുക്കണം. തീരുമാനം തെറ്റാതെ നോക്കണ്ട ഉത്തരവാദിത്വം അവരിൽ തന്നെ വരുമ്പോൾ അവർ കൂടുതൽ ശ്രദ്ധാലുക്കൾ ആവുകയേ ഒള്ളു.. ഇനി നിർഭാഗ്യവശാൽ ഒത്തുപോകാൻ കഴിഞ്ഞില്ലെങ്കിൽ സന്തോഷമായി പിരിയുക . ഡിവോഴ്‌സ്ഡ് ആയവരെ കുറ്റവാളികളെ പോലെ കാണുന്ന സമൂഹത്തിനും മാറ്റം ആവിശ്യമാണ്.

ഇനിയുള്ള കാലം ആൺകുട്ടികളെ വളർത്തുന്നതിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങാം.. സ്ത്രീകളെ ബഹുമാനിക്കാൻ പ്രാപ്തരാക്കി വളർത്താം.. സ്ത്രീധനം വാങ്ങുക എന്നത് നീചമായ കാര്യമാണെന്ന് പറഞ്ഞു മനസിലാക്കി വളർത്താം.. അങ്ങനെ വന്നാൽ ഇന്ന് നാം കേട്ടത് പോലുള്ള വാർത്തകൾ കേൾക്കാതെയാവും..

ഫോട്ടോ കട: Adv Sreejith Sreenath

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s