
തമിഴ്നാട്ടിലെ തന്റെ ഗ്രാമത്തിൽ വന്നു ബിസിനസ് നടത്തി ആളകാൻ വന്ന മാർവാടിയെ തട്ടുന്നതായി കാണിച്ചു കൊണ്ടാണ് സുരുളിയെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. തമിഴ് വാദം സംസാരിക്കാൻ പോകുന്ന മറ്റൊരു ചിത്രം പ്രതീക്ഷിച്ചാണ് കണ്ടെത്തെങ്കിലും അതല്ല ചിത്രം സംസാരിക്കുന്നത്. ഒരു പക്കാ ഗാൻസ്റ്റർ ചിത്രമായി തുടങ്ങി ഇന്റർനാഷണാലി റിലീവാണ്ടായ ഒരു രാഷ്ട്രീയം സംസാരിച്ചു ഒരു നോർമൽ മസാലച്ചിത്രത്തിന്റെ ക്ലൈമാക്സ് നൽകി ചിത്രം അവസ്നിപ്പിക്കുന്നു.
ആദ്യഭാഗങ്ങൾ പക്കാ എന്റെർറ്റൈനിങ് ആണ്… ഇന്റർവെൽ എന്ന് തോന്നിച്ച ഭാഗത്തു തോന്നിക്കുന്ന ഭാഗം നല്ല ടെൻസെഡ് ആയി എടുത്തിട്ടുണ്ട്. സെക്കന്റ് ഹാൾഫിന്റെ ഇടക്ക് സ്വല്പം ലാഗ് ആകുന്നുണ്ടെങ്കിലും അവസാനം വീണ്ടും പിക്ക് അപ്പ് ആവുന്നുണ്ട്..
ധനുഷിന്റെ ആറ്റിട്യൂടും അഭിനയവും, ആക്ഷനും ഡാൻസും എല്ലാം നന്നായിട്ടുണ്ട്. ചിത്രത്തിന്റെ അവസാന 40 മിനുറ്റ് വരെ നെഗറ്റീവ് ആയി തന്നെ ഉള്ള കാരക്ടർ ആണ് സുരുളി. ധനുഷ്നൊപ്പമോ അതിനു മുകളിലോ ഇഷ്ടം തോന്നുന്ന കാരക്ടർ ആണ് ജോജു.. കറക്റ്റ് സമയത്തിൽ ശരിയായ അവസങ്ങൾ കിട്ടിയിരുന്നേൽ മറ്റൊരു സൂപ്പർ താരമായും നടനായും മലയാളത്തിൽ തിളങ്ങാൻ സാധ്യത ഉണ്ടായിരുന്ന നാടനാണ് ജോജു എന്നുള്ള തോന്നൽ കൂടുന്നു ഈ ചിത്രം കാണുമ്പോൾ. ഈ ചിത്രത്തിൽ ഏറ്റവും ഇഷ്ടപെട്ടത് ജോജുവിനെ ആണ്.
ടെക്നിക്കൽ സൈഡ് എല്ലാ ഇടങ്ങളിലും ഏറ്റവും നല്ല നിലവാരം ചിത്രം പുലർത്തുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങൾ രസകരവും ശക്തമായ അർത്ഥം ഉള്ളതും ആണ്.. അതിർത്തി വിട്ടു വെളിയിൽ വന്നാൽ വെള്ളക്കാരന് നമ്മളെല്ലാം കീഴ്ജാതി ആണെന്ന് പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു.
മൊത്തത്തിൽ ചിത്രം എനിക്ക് വളരെ നന്നായി തന്നെ ഇഷ്ടപ്പെട്ടു. നല്ല ആക്ഷൻസ്, നല്ല പാട്ട്, നല്ല സിനിമട്ടോഗ്രാഫി നല്ല പെർഫോമൻസസ് എല്ലാമുള്ള ചിത്രം ഒരു തിയേറ്റർ വാച്ച് നഷ്ടപ്പെട്ടു എന്ന ദുഃഖം..
nb : കുറച്ച് നെഗറ്റീവ് റിവ്യൂസ് കണ്ടത് കൊണ്ടു ക്ലാരിഫൈ ചെയ്യുന്നതാണ്.. ഞാൻ ഒരു ഫാനോ പെയ്ഡ് റിവ്യൂറോ അല്ല… എനിക്ക് ഒരു ചിത്രം കണ്ടു നിർത്തുമ്പോൾ എന്ത് തോന്നുന്നുവോ അതാണ് ഞാൻ എഴുതുന്നത്.. ചിത്രം ഇഷ്ട്ടപെടാത്തവർ ക്ഷമിക്കുക…