
പാരിയേറും പെരുമാൾ ചിത്രത്തിലെ കതിർ നായകനായി വന്ന പുതിയ ചിത്രമാണ് സർബത്. ചെന്നൈയിൽ IT ഫീൽഡിൽ ജോലി ചെയ്യുന്ന അറിവ് തന്റെ മൂത്ത സഹോദരന്റെ വിവാഹത്തിനായി നാട്ടിൽ എത്തുമ്പോൾ വിവാഹം മുടങ്ങിയ വാർത്തയാണ് അറിയുന്നത്. അതിനുശേഷം അവിടെ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രം.
മൂന്ന് പേരുടെ ലവ് സ്റ്റോറിയും, ബ്രോതെര്സ് തമ്മിലുള്ള പ്രശ്നങ്ങളും, സ്നേഹവും, ഫ്രണ്ട്ഷിപ്പും ഒക്കെയായി ബോർ അടിക്കാതെ പോകുന്ന
2 മണിക്കൂറിൽ താഴെ മാത്രം വരുന്ന ചിത്രമാണ് സർബത്. ഗംഭീരം എന്ന് പറയാൻ ഇല്ലെങ്കിലും സൂരി – കതിർ കോമ്പിനേഷനിൽ ഉള്ള സീനുകൾ എല്ലാം രസിപ്പിക്കുന്നുണ്ട്. അളവന്താൻ എന്ന കഥാപാത്രത്തെ അവതരിപിച്ച നടനും, ആ കഥാപാത്രവും നന്നായി വന്നിട്ടുണ്ട്. പുള്ളിയെ ഇതുക്കു താനെ അസപ്പെട്ടായി ബാലകുമാരയിലും എനികിഷ്ടപെട്ടിരുന്നു.
വലിയ ട്വിസ്റ്റും ടെർണും ഒന്നും ഇല്ലാതെ സ്ട്രൈറ്റ് ആയി കഥപറയുന്ന ഒരു കൊച്ചു ചിത്രം. ചുമ്മാ ഒരു തവണ കാണാം. നഷ്ടം തോന്നുന്നില്ല. ചിത്രം നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.