
പൊതുവെ സീരിസുകൾ കാണാൻ ഇഷ്ടമില്ല.. അഥവാ കണ്ടാലും.. ഒറ്റയിരുപ്പിന് എല്ലാ എപ്പിസോഡ് കാണാറും ഇല്ല.. റിവ്യൂ ഇടാനും താല്പര്യമുണ്ടക്കാറില്ല തുടങ്ങി എന്റെ എല്ലാ ശീലങ്ങളും തെറ്റിക്കാൻ ഈ സീരിസിന് കഴിഞ്ഞു.. ഒരു സിനിമ കാണുന്ന ത്രില്ലിൽ 9 എപ്പിസോഡുകളും ഒറ്റ ഇരിപ്പിനു കണ്ടു… അല്ലെങ്കിൽ അവസാനം വരെ പിടിച്ചിരുത്താൻ സീരിസിനു കഴിഞ്ഞു.
കഴിഞ്ഞ സീസൺ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വളരെ കൺഫ്യൂസിങ് ആയി അവസാനിപ്പിച്ചത് പോലെ തോന്നി.. എന്നാൽ ഇത്തവണ ആ കുറവ് പരിഹരിച്ചു എന്ന് മാത്രമല്ല കഴിഞ്ഞ സീസണിൽ എന്താണ് സംഭവിച്ചത് എന്നതിന് ഒരു ക്ലാരിറ്റി നൽകാനും ഈ സീസണിൽ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുറച്ചു കൂടി എന്റെർറ്റൈനിങ്ങും, ത്രില്ലിങ്ങും ആണ് സീസൺ 2. ശ്രീകാന്തിന്റെ ഫാമിലി ഇഷ്യൂസ്, അയാളുടെ പുതിയ ഓഫീസിൽ പുള്ളി അനുഭവിക്കുന്ന പ്രശ്നങ്ങൾ, ജെകെ യുമായുള്ള സൗഹൃദം തുടങ്ങി കൊറേ sub പ്ലോട്ടുകൾ നന്നായി മെയിൻ പ്ലോറ്റുമായി ബന്ധിപ്പിക്കിബോൾ, ത്രില്ലിനു ഒപ്പം കുറച്ചു നല്ല ഇമോഷണൽ രംഗങ്ങളും, നർമരംഗങ്ങളും ഒക്കെ നമുക്ക് കാണാൻ സാധിക്കുന്നു.
സാമാന്തയുടെ പെർഫോമൻസ് ആണ് ഇതിലെ ഹൈലൈറ്റ് എന്ന് പറയാം. ലുക്കും, ആറ്റിട്യൂടും, ആക്ഷനും, അഭിനയവും എല്ലാം പെർഫെക്ട്. നായകനെക്കാളും ഇഷ്ടം തോന്നുന്ന കാരക്ടർ.. കഥയിൽ നെഗറ്റീവ് റോൾ എന്ന് തീർത്തു പറയാൻ കഴിയുന്നില്ല. കഥാപാത്രം ചെയ്യുന്ന കാര്യങ്ങൾക്ക് അവളുടേതായ ന്യായങ്ങൾ ഉണ്ടെന്നു തോന്നുന്ന വിധമാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തവണ സൈഡ് റോളുകളിൽ ജെകെ ക്ക് ഒപ്പം തകർപ്പൻ പ്രകടനമാണ് മുത്തു ആയി വന്ന നടനും, ഉമായാൽ ആയി വന്ന ദേവാദർശിനിയും ഒക്കെ നൽകിയിരിക്കുന്നത്. ശ്രീകാന്തിന്റെ മകൾക്ക് പോലും കയ്യടി കിട്ടുന്ന രീതിയിലുള്ള സീനുകൾ കാണാം.
മൊത്തത്തിൽ 8- 9 മണിക്കൂർ കുത്തിയിരുന്ന് കണ്ടാലും ഒരു മടുപ്പും സമയനഷ്ടവും തോന്നാത്ത കിടിലൻ എന്റെർറ്റൈനെർ..