
ഡേവിഡ് എന്ന ബാലന്റെ എക്സോഴ്സിസം കഴിഞ്ഞപ്പോൾ അത് പ്രശ്നങ്ങളുടെ അവസാനമല്ല എന്നതിന്റെ ഒരു സൂചന വാറൻ ദാമ്പതികൾക്ക് ലഭിച്ചിരുന്നു. അടുത്തതായി നടക്കാൻ പോകുന്ന അപകടത്തിൽ നിന്നും അവിടെ ഉണ്ടായിരുന്ന ആർനിയെന്ന യുവാവിനെ രക്ഷിക്കാൻ അവർക്കു കഴിയുന്നില്ല.. ആർണി ഒരാളെ 22 തവണ ക്രൂരമായി കത്തികൊണ്ട് കുത്തി കൊലപെടുത്തിയ കേസിൽ പ്രതിയാണ്..അയാൾ ഒരു ദുഷ്ടശക്തിയുടെ പോസ്സഷനിൽ ആണ് അത് ചെയ്തത് എന്നറിയാവുന്ന വാറൻ ദമ്പതികൾ അയാളെ രക്ഷിക്കാൻ നടത്തുന്ന അന്വേഷണം ആണ് ചിത്രം.
കൊഞ്ചുറിങ് സിനിമാറ്റിക് യൂണിവേഴ്സിലെ മോശപ്പെട്ട ചിത്രം ഇത് തന്നെ ആവും.. ആദ്യ രണ്ട് ഭാഗങ്ങളിൽ ജമ്പ് സ്കയറുകൾ ഒപ്പം ഒരു ഈറി അറ്റ്മോസ്ഫിയർ സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാൽ മൂന്നാമത്തെ ഭാഗം എത്തിയപ്പോൾ സംവിധായകന്റെ മാറ്റം ചിത്രത്തെ ബാധിച്ചിട്ടുണ്ട്
തിയേറ്റർ എക്സ്പീരിയൻസ് അല്ലാത്തത് കൊണ്ടാവാം ജമ്പ് സ്കയറുകൾക്കും വലിയ ഇമ്പാക്ട് കിട്ടിയില്ല. ട്വിസ്റ്റും അത്ര ഇമ്പാക്ട് ഉണ്ടാക്കിയില്ല.. ഹോറർ ആരാധകർക്ക് ഒരു തവണ കണ്ടു മറക്കാവുന്ന ബിലോ ആവറേജ് ചിത്രം