
ക്യാമറക്ക് മുന്നിലും പിന്നിലും താരതമ്യേന കുറച്ചു പുതിയ ആളുകൾ ഒരുക്കിയ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ചിത്രമാണ് ദി ലാസ്റ്റ് ടുഡേയ്സ്.
രണ്ട് പ്രധാന മുന്നണിക്ക് എതിരെ മത്സരിക്കുന്ന ഒരു പ്രമുഖ സ്ഥാനാർഥി അടക്കം മൂന്ന് പേരുടെ തിരോധനത്തെ കുറിച്ച് അന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥൻ അയാളുടെ 48 മണിക്കൂർ അന്വേഷണം കൊണ്ടു കണ്ടെത്തുന്ന സത്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു സാധാരണ ചിത്രം എന്നതിന് പകരം ഒരു ഗംഭീര ഷോര്ട്ട് ഫിലിം എന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ടം.. കാരണം രണ്ടാണ്.. ഒന്ന് ചിത്രത്തിന്റെ ദൈർഘ്യം. ഒരു പാട്ടുൾപ്പടെ ചിത്രത്തിന്റെ ദൈർഘ്യം ഒന്നെകാൽ മണിക്കൂർ മാത്രമാണ്.. രണ്ടാമത്തേത് കോവിഡ് പ്രോട്ടോകാലിന്റെയും, ബജറ്റിന്റെയും കോൺസ്ട്രൈൻസ് ചിത്രത്തിനു ഒരു ഫീച്ചർ ഫിലിമിന്റെ റിച്ചനെസ്സ് നൽകുന്നില്ല.
എന്നാൽ ഈ കുറവുകളെ അതിജീവിച്ചു ഉള്ള റിസോഴ്സ് കൊണ്ടു ക്വാളിറ്റിയായിട്ടുള്ള ഒരു മേക്കിങ് ചിത്രത്തിൽ കാണാം.. ലൊക്കേഷൻസ്, ക്യാമറ, എഡിറ്റിംഗ്, ബിജിഎം, പാട്ടിന്റെ പിക്ച്ചററൈസഷൻ തുടങ്ങി എല്ലാം മേഖലയും നന്നായി ചെയ്തിട്ടുണ്ട്. നായകന്റെയും നായികയുടെയും ഒക്കെ വസ്ത്രലങ്കാരത്തിൽ വരെ ചെറിയ ഗൗതം മേനോൻ സ്റ്റൈൽ ക്ലാസ്സ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ഈ ഇൻവെസ്റ്റിഗറ്റീവ് ത്രില്ലെറിനോടുവിൽ ആര്, എന്തിന് എന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായി ഒരു ഉത്തരം നൽകുന്നു എങ്കിലും എങ്ങനെ എന്നത് ക്ലിയർ ആയി പറയാത്തത് ഒരു ചെറിയ കല്ലു കടിയായി ഫീൽ ചെയ്തു.
ഒരു സോഷ്യൽ ഇഷ്യൂ റഫറൻസ് കൊണ്ടു ചിത്രം അവസാനിക്കുമ്പോൾ ഒരു എബോവ് ആവറേജ് ഫീൽ ചിത്രം നൽകുന്നു..