മോഹൻ കുമാർ ഫാൻസ്‌ – റിവ്യൂ


വലിയ ട്വിസ്റ്റുകളോ , ത്രില്ലുകളോ ഒന്നും ഇല്ലാതെ ചെറിയ ഇമോഷന്സും,ചെറിയ നർമങ്ങളും, നല്ല പാട്ടുകളും ഒക്കെ ഉൾപ്പെടുത്തി നല്ല ഇന്ട്രെസ്റ്റിംഗ് ആയി ചിത്രങ്ങൾ നൽകുന്ന സംവിധായകൻ ആണ് ജിസ് ജോയ് . ആളുടെ മുൻ ചിത്രങ്ങൾ എല്ലാം നന്മയുടെ പേരിൽ ട്രോളുകൾ ഏറ്റു വാങ്ങുമ്പോഴും പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ , അധികം പിരിമുറുക്കങ്ങൾ ഒന്നും ഇല്ലാതെ കണ്ടു തീർക്കാൻ പോന്ന ചിത്രങ്ങൾ ആയിരുന്നു. എന്നാൽ പുതിയ ചിത്രമായ മോഹൻ കുമാർ ഫാന്സില് ഈ ഒരു രസിപ്പിക്കുന്ന ഫാക്ടർ മിസ്സിംഗ് ആണ് .

പത്തു മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്‌ക്രീനിൽ തിരിച്ചെത്തുന്ന പഴയകാല നടൻ ആയ മോഹൻകുമാറിന്റെയും പുള്ളിക്ക് ചുറ്റുമുള്ള നന്മ നിറഞ്ഞ ലോകത്തിന്റെ കഥ പറയുമ്പോൾ, കാണുന്നവർക്കു അവരുടെ ഇമോഷൻഷൻസുമായി വേണ്ടത്ര കണക്ട് ചെയ്യുന്നില്ല.. ചിത്രത്തിന്റെ മെയിൻ കോൺഫ്ലിക്റ് കണ്ടൽ അതിനു ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന തോന്നൽ ആണ് ഉണ്ടാകുന്നത്. ഇന്ട്രെസ്റ്റിംഗ് ആയ എന്തെങ്കിലും ഒരു വഴിത്തിരിവിനു വേണ്ടി കാത്തിരുന്നു സിനിമ മുഴുവൻ കണ്ടു തീർക്കേണ്ടി വരും.

സിദ്ധിഖ്, കുഞ്ചാക്കോ ബോബൻ, KPAC ലളിത ,മുകേഷ് , ശ്രീനിവാസൻ തുടങ്ങി ഒരുപാടു നല്ല പെർഫോർമേഴ്‌സ് ചിത്രത്തിൽ ഉണ്ടെങ്കിലും ആർക്കും ഒരു ഇമ്പാക്ട് നല്കാൻ കഴിയുന്നില്ല. ഉദയനാണ് തരത്തിലെ സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ ലൈറ്റ് വേർഷൻ ആയ കൃപേഷ് അല്ലെങ്കിൽ ആഘോഷ് മേനോൻ എന്ന കഥാപാത്രത്തിന്റെ ഒന്ന് രണ്ടു സീൻ മാത്രമാണ് കുറച്ചെങ്കിലും രസിപ്പിക്കുന്നതായി ചിത്രത്തിൽ ഉള്ളത്. പക്ഷെ അതും സരോജ് കുമാറിന്റെ അനുകരണമായി മാത്രം പലയിടത്തും തോന്നി

സിനിമയിലും ഉപരി ഒരു ടെലിവിഷൻ സീരിയൽ പോലെ തോന്നിയ ചിത്രം
എനിക്ക് നൽകിയത് ഒരു ബിലോ ആവറേജ് അനുഭവം മാത്രം ആണ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s