ആർക്കറിയാം – റിവ്യൂ

ആർക്കറിയാം എന്ന ചിത്രം ഇഷ്ടപെട്ടതിനു കാരണം അതിൽ ഉണ്ടായിരുന്ന ഹിഡൻ സർപ്രൈസ്‌ തന്നെ ആണ്.. തീരെ പ്രതീക്ഷയില്ലാതെ കണ്ടു തുടങ്ങിയ ചിത്രമാണ്. വളരെ സ്ലോ ആയ കഥപറച്ചിൽ , കഥ പറയുന്ന പശ്ചാത്തലം, ഗ്രാമീണത, ബിജു മേനോന്റെ വ്യത്യസ്തമായ ഗെറ്റ് അപ്പ് ഒക്കെ കൊണ്ട് ഒരു നല്ല ചെറുകഥ വായിക്കുന്ന ഫീലിൽ ചുമ്മാ ഇരുന്നു കാണുന്നതിനിടയിൽ , “രാവിലെ ചായ കുടിച്ചോ” എന്ന ലാഘവത്തിൽ ഒരു ഒരാൾ ഒരു ഡയലോഗ് പറയുമ്പോൾ… ഒന്ന് ഞെട്ടി നമ്മൾ കേട്ടത് ശരിയാണോ എന്നറിയാൻ ഒന്നുകൂടെ ചിലപ്പോൾ റീവൈൻഡ് അടിച്ചു നോക്കും.. ആ ഒരു പോയിന്റ് മുതൽ അതിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ അതെ മാനസികാവസ്ഥയിൽ ആവും നമ്മളും.

പാർവതി തിരുവോത്തിനു അത്ര കാര്യമായി പെർഫോം ചെയ്യാനൊന്നും ഇല്ലാതിരുന്ന ചിത്രത്തിൽ ബിജു മേനോനും , ഷറഫുദീനും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഒരു പ്രത്യേകിച്ചു ഷറഫുദീൻ ചെയ്യുന്ന കഥാപാത്രത്തിന്റെ അമ്പരപ്പും കൺഫ്യൂഷനും ഒക്കെ അയാൾ അണ്ടർ പ്ലെ ചെയ്തിരിക്കുന്നതിലൂടെ ഒരു വളരെ മെച്യുർഡ് ആയ ഒരു നടനെ അയാളിൽ കാണാൻ കഴിയും.

ചിത്രത്തിലെ ഒരു ഭീകര ട്വിസ്റ്റ് , ക്യാമറയും, ബിജിഎംഎമും എഡിറ്റിംഗും ഒക്കെ കൊണ്ട് സിനമറ്റിക് ഗിമ്മിക്കുകൾ കണക്കാതെ വളരെ സിമ്പിൾ ആയി അവതരിപ്പിക്കന്ന സംവിധായകന്റെ ലാളിത്യം തന്നെ ആണ് ഈ ചിത്രത്തിന്റെ പ്രേത്യേകതയും , സൗന്ദര്യവും. ആ ലാളിത്യം സിനിമയിൽ ഉടനീളം സംവിധായകൻ കാത്തു സൂക്ഷിക്കുന്നുണ്ട്.

ചിത്രത്തിന്റെ തുടക്കത്തിലേ കുറെ ഹിന്ദി ഡയലോഗുകൾ വരുന്നുണ്ട്.. മലയാളീ കഥാപാത്രങ്ങൾ പറയുന്ന ഹിന്ദിയിൽ പകുതിയും മനസിലാവുന്നില്ല. ഈ ഒരു പ്രശനം മാറ്റിവച്ചാൽ , ആദ്യം സൂചിപ്പിച്ച പോലെ ഒരു ചെറുകഥ വായിക്കുന്ന ഫീലിൽ , വലിയ തിരക്കും ധൃതിയും ഒന്നും കാണിക്കാതെ ഇരുന്നു കണ്ടു ആസ്വദിക്കാവുന്ന ചിത്രമാണ് ആർക്കറിയാം

One thought on “ആർക്കറിയാം – റിവ്യൂ

  1. മോശമല്ല, അത്ര മാത്രമാണ് തോന്നിയത്. ഫസ്റ്റ് ഹാഫ് ബോറിങ്. ശെരിക്കും പാർവതിക്ക് വലിയ റോൾ ഇല്ല. ഭാര്യക്ക് ചായ ഉണ്ടാക്കുന്നത് ഉൾപ്പെടെ ജോലി പങ്കിട്ട് ചെയ്യുന്നത് അധികം സിനിമകളിൽ കണ്ടിട്ടില്ല, അത് നന്നായി തോന്നി.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s