
പരിവർത്താൻ ബാങ്ക് എന്ന കോര്പറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥ ആയ സന്ദീപ് വാലിയ എന്ന സ്ത്രീക്കും, ഹരിയാന പോലീസിസിലെ കോസ്റ്റബിൾ ആയ പിങ്കിക്കും ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ചു ഒളിച്ചു പോകേണ്ടി വരുന്നു.. എങ്ങനെയെകിലും ബോർഡർ കടന്നു നേപ്പാൾ എത്തുക എന്ന ലക്ഷ്യത്തിൽ
സന്ദീപ് ആയി വരുന്ന പരിനീതി ചോപ്ര ഡീസന്റ് ആയ പ്രകടനം കാഴ്ച വയ്ക്കുമ്പോൾ പിങ്കി ആയി വരുന്ന അർജുൻ കപൂർ എപ്പോഴെത്തെയും പോലെ തുടക്കം മുതൽ അവസാനം വരെ അയാളുടെ മാസ്റ്റർ പീസ് ആയ നിസ്സംഗത ഭാവത്തിൽ അഭിനയിരുന്നു. അയാളുടെ ഭാവം, ദേഷ്യമാണോ, ദുഖമാണോ ഭയമാണോ എന്നതൊക്കെ കഥ സന്ദർഭവും, കൂടെ അഭിനയിക്കുന്നവരുടെ എക്സ്പ്രഷൻസും ബിജിഎം ഒക്കെ വച്ച് ഊഹിച്ചെടുക്കുക എന്നത് പ്രേക്ഷകന്റെ കടമ ആണ്.
കുറെയൊക്കെ ഊഹിക്കാവുന്ന സന്ദർഭങ്ങളാൽ സമൃതമായ തിരക്കഥ ആണെങ്കിലും വലിയ ബോർ അടി ഇല്ലാതെ ഒരു ഒഴുക്കിൽ കണ്ടിരിക്കാവുന്ന ചിത്രമാണ് സന്ദീപ് ഓർ പിങ്കി ഫറർ. മൊത്തത്തിൽ ഒരു ആവറേജ് അനുഭവം