ഔട്ട്ലൗസ് എന്ന കൊറിയൻ ചിത്രത്തിന് ഒരു പാട് ആരാധകർ ഉണ്ട്.. സൽമാൻഖനെ നായകനാക്കി പ്രഭു ദേവ സംവിധാനം ചെയ്ത രാധേ ഈ ചിത്രത്തിന്റെ റീമേക്ക് ആണ്. ഒറിജിനൽ വേർഷൻ ഇത് കണ്ടിട്ട് കാണാനായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു .സത്യം ഇപ്പോൾ പറയാമല്ലോ ഔട്ട്ലൗസ് കാണാൻ ഉള്ള മൂടും കൂടെ പൊയിക്കിട്ടി..
ബോംബെയിൽ വേരുറപ്പിക്കുന്ന ഡ്രഗ് മാഫിയയെ ഒതുക്കാനായി വരുന്ന പോലീസ് ഓഫീസർ.. ഡ്രഗ് മാഫിയ എന്ന് പറയുമ്പോൾ പ്രധാനമായും മൂന്ന് പേരാണ്. രൺധീപ് ഹൂടയും പിന്നെ ശിങ്കിടികളായ രണ്ട് മസിലന്മാരും..
വളരെ പുതുമയുള്ള ഈ കഥ ക്ക് അതിലും പുതുമയുള്ള ഒരു തിരക്കഥ ഒരുക്കി പ്രേക്ഷകരെ ബോർ അടിപ്പിക്കുന്നതിൽ വീണ്ടും പ്രഭുദേവ വിജയിച്ചിരിക്കുന്നു.. വെറും ഒന്നേമുക്കാൽ മണിക്കൂർ മാത്രമേ ദൈർഘ്യം ഒള്ളു എങ്കിലും, അതിൽ തന്നെ അഞ്ചാറ് ആക്ഷൻ സീനുകളും, ഐറ്റം സോങ്ങുകളും ഉൾപെടുത്തിയിട്ടുണ്ടെങ്കിലും.. ബോർ അടിപ്പിക്കുന്നതിൽ ഒരു കുറവും സംവിധായകൻ വരുത്തിയിട്ടില്ല.
സൂപ്പർ മാൻ, ബാറ്റ്മാൻ, സ്പൈഡർ മാൻ, ശക്തിമാൻ തുടങ്ങിയ മാൻ മാരുടെ റേഞ്ചിലെക്ക് സൽമാൻ നെ കൂടി കൊണ്ടുവരാൻ ഉള്ള ഒരു ബോധപൂർവം ശ്രമം ചിത്രത്തിൽ കാണാം. ആകാശത്തു നിന്നും കത്തി, നിലത്തു വീണു പൊട്ടിത്തെറിച്ചു തകർന്നു തരിപ്പണമാകുന്ന ഹെലികോപ്റ്ററിൽ നിന്നും ചീകിയൊതുക്കിയ മുടിക്ക് പോലും ഒരിളക്കം പോലും തട്ടാതെ, മുഖത്തെ പൌഡർ പോലും പോകാതെ, അതിൽ നിന്നും ഇറങ്ങി വരുന്ന സൽമാനെ കാണുമ്പോൾ… ആഹാ… രോമാഞ്ചം…
ഇതൊക്കെ പോരാഞ്ഞിട്ട് തമിഴിൽ അൽമോസ്റ് ഫീൽഡ് ഔട്ട് ആയി നിൽക്കുന്ന ഭരതിനെ ഒക്കെ ഹിന്ദിയിൽ കൊണ്ടു വന്നു ഫീൽഡ് ഔട്ട് ആക്കാനുള്ള പ്രഭു ദേവയുടെ സൈക്കോ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. മേഘ ആകാശും ഭരത്തും ഒക്കെ ഡയലോഗ് പോലും മര്യാദകില്ലതെ ജൂനിയർ ആർട്ടിസ്റ്റുകണക്കെ ചുമ്മാ നിൽക്കുമ്പോൾ.. ജാക്കി ഷറഫിനെ പോലെ ഉള്ള വരെ വെറും വിഡ്ഢി കഥാപാത്രങ്ങൾ ആക്കിയിരിക്കുന്നു.
ചുരുക്കത്തിൽ പറഞ്ഞാൽ കൊറോണയിലും… ഒരു സ്വല്പം മാത്രം… തീവ്രത കുറഞ്ഞ മറ്റൊരു ദുരന്തം… ആരും പേടിക്കണ്ട… ഓടിക്കോ…
Bro. Ithu kande outlaws kanathe irikarthe athinte treatmente vere level ane.. Ma dong seok nammude korean lalettan ellm heroisatinte appuramne athil.. So ingnyula chavare remakes kanfe originale vittu kalayrthe..
I hope you can make a review on the orginal vs duplicate😂😂..
LikeLiked by 1 person
ഇന്നോ നാളെയോ ഉറപ്പായും കാണും
LikeLike