മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല… ഒന്നും തന്നെ… പക്ഷേ വിചാരിക്കണം…ഇത് ഞാൻ ചുമ്മാ പറയുന്നത് അല്ല..ഒരു ചെറിയ ഉദാഹരണം..
രണ്ട് ദിവസം മുൻപ് പെട്ടെന്നൊരു വെളിപാടുണ്ടായി ഞാൻ ഒരു കടുത്ത തീരുമാനം എടുത്തു… ഡയറ്റ് ചെയ്യാൻ.. എന്നെ ശരിക്കും അറിയുന്നവർ ഇത് കേട്ട് ചിരിക്കും… അങ്ങനെ ചിരിക്കുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഒള്ളു… മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല.
അങ്ങനെ ഡയറ്റിംഗ് തുടങ്ങി മൂന്നാം ദിവസമായ ഇന്ന് ഫാമിലി ആയി പുറത്ത് പോകേണ്ട ഒരു ആവിശ്യം വന്നു.. വീട്ടിൽ തിരിച്ചെത്താൻ ലേറ്റ് ആകും എന്നത് കൊണ്ടു പുറത്ത് നിന്നും കഴിക്കാം എന്ന് തീരുമാനിച്ചു.. ഭാര്യ പറഞ്ഞതിൽ പ്രകാരം ഒരു ഗുജറാത്തി റെസ്റ്റോറന്റിൽ ആണ് കയറിയത്. അവിടെ ആണെങ്കിൽ ഗുജറാത്തി താലി മാത്രമേ ലഭിക്കുകയോള്ളു.
ഗുജറാത്തി താലിയുടെ പ്രത്യേകത അറിയാമല്ലോ.. ഇത്രയും റിച്ച് ആയ ഫുഡ് വേറെ ഇല്ല.. എല്ലാത്തിലും, പാലും, നെയ്യും, മധുരവും ഒക്കെ ഉള്ള ഭീകര ഫുഡ് ആണ്.. ഫുൾ ഡയറ്റിൽ ഉള്ള എന്റെ മുന്നിൽ ഇതുപോലെ ഒരു പ്ലേറ്റ് ആണ് വിളമ്പി വച്ചതു.. എത്ര വലിയ പുള്ളി ആണേലും വിഷമിച്ചു പോകുന്ന സന്ദർഭം.
ഇവിടെ ആണ് മനുഷ്യ മനസിന്റെ ആ ശക്തി നമ്മൾ ഉപയോഗിക്കണ്ടത്… മനുഷ്യൻ വിചാരിച്ചാൽ നടക്കത്തായി ഒന്നും ഇല്ല… അത് കൊണ്ടു ഇന്ന് ഇനി ഡയറ്റും തേങ്ങയും ഒന്നും വേണ്ട എന്ന് മനസുകൊണ്ട് ശക്തമായി മറ്റൊരു തീരുമാനം ഞാൻ എടുത്തു.. ആ തീരുമാനത്തിൽ ഞാൻ വിജയിക്കുകയും ചെയ്തു..
ഞാൻ പറഞ്ഞില്ലേ മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല… ഒന്നും തന്നെ… പക്ഷേ വിചാരിക്കണം…