ഫ്രം ദി റൈറ്റർ ഓഫ് ജോൺ വിക്ക് എന്ന ഒറ്റ വാക്ക് കൊണ്ട് മാത്രം കാണാൻ തീരുമാനിച്ചതാണ്. ജോൺവിക്കിനോളം ഇല്ല എങ്കിലും ആക്ഷൻ സിനിമ ഇഷ്ടപെടുന്നവർക്ക് ഒരു കംപ്ലീറ്റ് ട്രീറ്റ് ആണ് Nobody.
ഹച്ച് മൻസൽ ഒരു സാധാരണ മനുഷ്യൻ ആണ്.. ഒരേ റോട്ടീനിൽ
ജീവിതം കൊണ്ട് പോകുന്ന ഫാമിലി മാൻ. വളരെ ബോറിങ് ആണെന്ന് മറ്റുള്ളവർക്ക് തോന്നുന്ന ജീവിതം അയാൾ ഇഷ്ടപെടുന്നു. എന്നാൽ ഒരു ദിവസം അയാളുടെ വീട്ടിൽ അതിക്രമിച്ചു രണ്ടുപേർ കയറുന്നു.. അതിനു തുടർച്ചയായി ഒന്നിന് പുറകെ ഒന്നായി നടക്കുന്ന ഒരു സീരീസ് ഓഫ് ഇൻസിഡൻസ് ആണ് ചിത്രം.
രോമാഞ്ചം കൊള്ളിക്കുന്ന കിടിലൻ രംഗങ്ങളും ആക്ഷൻസും കൊണ്ട് സമൃദം ആണ് ചിത്രം.. നായകൻ മാസ്സ്.. അച്ഛൻ ചില സീനുകൾ കൊലമാസ്സ്.. തിരക്കഥ, ആക്ഷൻ കൊറിയോഗ്രാഫി, സംവിധാനം എല്ലാം ഒന്നാണെന്നു തോന്നിക്കുന്ന വിധം ആക്ഷനിലൂടെ ആണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്.
നായകൻ ബോബ് , പുള്ളിയുടെ അച്ഛന്റെ റോൾ ചെയ്ത ക്രിസ്റ്റോഫർ ലോയ്ഡ് തുടങ്ങിയവരുടെ ഫുൾ സ്റ്റൈലിഷ് ആറ്റിറ്റ്യൂടോടു കൂടിയ പെർഫോമൻസും, അതിനു ചേർന്ന ബിജിഎം, ആക്ഷൻ സീനുകൾക്കിടയിൽ വരുന്ന ചില പാട്ടുകളും ഒക്കെയായി പക്കാ എന്റർടെയ്നർ ആണ് Nobody.