സംവിധായകന്റെ മുന്ചിത്രങ്ങളെ പോലെ തന്നെ മുംബൈ ബേസ്ഡ് ആയിട്ടുള്ള മറ്റൊരു ഗ്യാങ്സ്റ്റർ ചിത്രമാണ് മുംബൈ സാഗ. തൊണ്ണൂറുകളുടെ തുടക്കത്തിൽ മുംബയിലെ കോട്ടൺ മില്ലുകൾ പൊളിച്ചു അവിടെമെല്ലാം മാളുകളും റെസിഡൻഷ്യൽ , കൊമേർഷ്യൽ കോപ്ലെസ്തുക്കളാക്കി മാറ്റി റിയൽ സ്റ്റേറ്റിലൂടെ ആളുകൾ കോടികൾ കൊയ്തിരുന്നു..
അധോലോകത്തിന്റെ സപ്പോർട്ടോടു കൂടി മാത്രം നടന്നിരുന്ന ഡീലുകൾ. ആ സമയത്തെ മുംബയിലെ ഗംസ്റ്റേഴ്സിന്റെ കഥ പറയുന്ന ചിത്രമാണ് മുംബൈ സാഗ.
ചിത്രത്തിലേ സംഭവങ്ങൾ എല്ലാം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് എന്ന് കേട്ടിരുന്നു. മഹേഷ് മഞ്ചേരക്കാർ ചെയ്ത വേഷം ബാൽ തകരെയുടേ ഛായയിൽ ഉള്ളതാണ്. അതുപോലെ ജോൺ എബ്രഹാംന്റെയും, ഇമ്രാൻ ഹഷ്മിയുടെയും റോളുകളും റിയൽ കറക്ടർസിനെ ബേസ് ചെയതാണ് എന്ന് കേട്ടിരുന്നു.
ചിത്രത്തിന്റെ കഥ നമ്മൾ ഒരു പാട് കണ്ടിട്ടുള്ള അതെ ഗ്യാങ്സ്റ്റർ കഥ ആണെങ്കിൽ കൂടെ ബോർ അടിപ്പിക്കാത്ത ഒരു തിരക്കഥ ഉണ്ട്. അനാവശ്യ സീനുകൾ ഒഴിവാക്കി രണ്ടുമണിക്കൂർ മാത്രമാണ് ദൈർഘ്യം . ജോൺ എബ്രഹാം , ഇമ്രാൻ ഹാഷ്മി, മഹേഷ് മജ്ഞരേക്കർ, പ്രതീക് ബാബർ കാജൽ അഗർവാൾ തുടങ്ങി വലിയൊരു താരനിരയിൽ , ജോൺ അബ്ര്ഹമും, ഒരു പരിധിവരെ മഹേഷ് മഞ്ചരേക്കറും, ഇമ്രാൻ ഹാഷ്മിയും മാത്രമാണ് സ്കോർ ചെയ്യുന്നത്. ബാക്കി ഉള്ളവർക്കൊന്നും എന്തെങ്കിലും ചെയ്യാൻ ഉള്ള സ്കോപ്പ് ഉള്ളതായി തോന്നിയില്ല.
90 കാലഘട്ടത്തെ മുംബൈ, അത് കാണിക്കാൻ ഉപയോഗിച്ചിരിക്കുന്ന കളറിംഗ് , ആക്ഷൻ സീനുകൾ ഒക്കെ ചിത്രത്തിനെ ഒരു ഒന്നു ടൈം വാച്ചബിൾ അയക്കുന്നുണ്ട്, ഷൂട്ട് ഔട്ട് സീരീസ്, കമ്പനി തുടങ്ങിയ ടൈപ്പ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കില്ല .