ചലഞ്ചിങ് സ്റ്റാർ ന്റെ ഏറ്റവും പുതിയായ ചിത്രമാണ് റോബ്ബർട്. ചലഞ്ചിങ് സ്റ്റാറോ ? അതെന്തു ചാധനം എന്ന് ചോദിക്കണ്ട. കന്നഡ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ഫാൻ ഫോള്ളോവിങ് ഉള്ള സൂപ്പർസ്റ്റാർ ദര്ശന് അവർ നൽകിയ പേരാണ് ചലഞ്ചിങ് സ്റ്റാർ.
സൗത്ത് ഇന്ത്യയിലെ ഒരു മാതിരി എല്ലാ സൂപ്പർ താരങ്ങളും ചെയ്തിട്ടുള്ള കൊടൂര മാസ്സ് ഐഡന്റിറ്റി വിട്ടു വേറൊരു സ്ഥലത്തു ആർക്കൊക്കയോ വേണ്ടി പാവമായി ജീവിക്കുകയും , ഒരു സാഹചര്യത്തിൽ വീണ്ടും തന്റെ തനി ഐഡന്റിറ്റി വീണ്ടെടുത്ത് വില്ലന്മാരെ തീർത്തിട്ട് ഒന്നും അറിയാത്ത പോലെ പാവമായി വീണ്ടും ജീവിക്കുന്ന അതെ കഥ. ബാഷ, ഹം, വേതാളം , തെറി തുടങ്ങി കൊച്ചിരാജാവ്, രാജാധി രാജ ഏന്നീ ചിത്രങ്ങളിൽ വരെ നമ്മൾ കണ്ടിട്ടുള്ള അതെ കഥ.
കഥയിൽ മാത്രമല്ല, തിരക്കഥയിലും, സംഭാഷണങ്ങളിൽ വരെയും ഈ സാമ്യത കാണാം, ഭാഷയിലെ ഉങ്കളുക് കോപമേ വാരാധ, എന്നെ ഡയലോഗും, വേതാളത്തിലെ ചില സ്സീനുകളും ഒക്കെ അതെ പടി ഇതിലും കണ്ടു. വെടിയും പുകയും പോലെ പോകുന്ന തിരക്കഥ ആയതിനാൽ ബോറടിക്കാനോ , ലോജിക്കിനെ കുറിച്ച് ചിന്തിക്കാനോ ഉള്ള സമയം ഇല്ല.
പാട്ടു, ഇടി, മാസ്സ്, കോമഡി, സെന്റിമെൻസ് തുടങ്ങിയവ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേ ഇരിക്കും.
നമുക്ക് അത്ര സുപരിചിതനല്ലാത്ത ഒരു സൂപ്പർതാരത്തിന്റെ ചിത്രമായതു കൊണ്ട് തന്നെ അയ്യേ.. ഇതൊക്കെ ഇത്തിരി ഓവർ അല്ലെ എന്ന് തോന്നിയാൽ ഇതേ സീൻ തമിഴിൽ അജിത്തോ, ഹിന്ദിയിൽ സൽമാനോ ഒക്കെ ചെയ്യുന്നതായി സങ്കൽപ്പിച്ചു നോക്കിയാൽ അത് അങ്ങ് മാറിക്കിട്ടും.
മൊത്തത്തിൽ വലിയ ബോർ അടി ഇല്ലാതെ ഒരു പഴയ മാസ്സ് സിനിമ ഒന്നുകൂടെ കാണുന്ന ഒരു ഫീൽ കിട്ടും