ചിത്രത്തിന്റെ പരസ്യ വാചകത്തിൽ നിന്നും തുടങ്ങാം. മായാമോഹിനി, ശൃംഗാരവേലൻ, സ്വര്ണകടുവ തുടങ്ങിയ ചിത്രങ്ങളുടെ സംവിധയകന്റെ പുതിയ ചിത്രം . ഒരു ഹൊറർ ചിത്രത്തിന്റെ പരസ്യത്തിന് സംവിധയകന്റെ മുൻകാല കോമഡി ചിത്രങ്ങളുടെ റഫറൻസ് എന്തിനു എന്ന് സംശയം ചിത്രം കണ്ടു കഴിയുമ്പോൾ മാറും. മേൽപ്പറഞ്ഞ എല്ലാ ചിത്രങ്ങളെയും കടത്തി വെട്ടുന്ന മികച്ച ഒരു കോമഡി ആണ് ഈ ഹൊറർ ചിത്രം.
എസ്റ്റേറ്റ് തൊഴിലായി ആയ ഒരു തമിഴ് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. കുട്ടിയുടെ പേര് “ഇഷ” . എസ്റ്റേറ്റ് തൊഴിലാളി ആയ ഒരു നാടൻ തമിഴ് പെൺകുട്ടിക്ക് ഇടാൻ പറ്റിയ പേര്. “ഇഷ” .
ആസ് യൂഷ്വൽ ഇഷയുടെ പ്രേതം എസ്റ്റേറ്റ് ബംഗ്ലാവിലേക്കു താമസം മാറിവരുന്ന കൊച്ചു പെൺകുട്ടിയുടെ പുറത്തു കയറുന്നു. അതിനെ ഒഴിപ്പിക്കാൻ യൂട്യൂബിൽ ഒക്കെ പ്രേതങ്ങളെ കുറിച്ച് സംസാരിക്കുന്ന പ്രേതനകളുടെ സയൻസ് ഒക്കെ മനസിലാക്കി ഒഴിക്കാൻ കഴിയുന്ന ഒരു പ്രേത ശാസ്ത്രജ്ഞനും അയാളുടെ ആസിയസ്റ്റന്റ് ശാസ്ത്രജ്ഞയായ പെൺകുട്ടിയും വരുന്നു. അസിസ്റ്റന്റ് ശാസ്ത്രജ്ഞയുടെ മുഖഭാവം മാത്രമാണ് ചിത്രത്തിൽ കുറച്ചു ഹൊറർ ആയി തോന്നുന്നത്. അത് കൊണ്ട് തന്നെ ആ സിനിമ മുഴുവൻ ആ ഭാവത്തിൽ തന്നെ ആണ് ആ കുട്ടി.
ശാസ്ത്രജ്ഞൻ വന്നു സ്പാനിഷിലോ , ജര്മനിലോ ഏതോ പ്രജട പ്രജട മന്ത്രം ജപിച്ചു മുഖത്തു തടവിയതും കൊച്ചു പ്രേതത്തിനെ ശർദിച്ചു കളയും.
എന്നിട്ടു ശാസ്ത്രജ്ഞൻ പറയും അവൾ ഒരു കൊച്ചു കുട്ടിയല്ലേ ഈസി ആയി ഞാൻ അവളുടെ ശരീരത്തിൽ നിന്നും പ്രേതത്തിനെ ഒഴിപ്പിച്ചു എന്ന്. അപ്പോൾ ഇയാൾ ഇത്തിരി പ്രായം കൂടിയായ ആളുടെ ദേഹത്തിൽ നീന്നും വയറിളക്കം ഉണ്ടാക്കിയാവും ബാധയെ ഒഴിപ്പിക്കുക.
ഏതായാലും പ്രേതം വിട്ടുകൊടുക്കാൻ കൊടുക്കാൻ തയ്യാറല്ല . ആ വീട്ടിലെ മൂത്ത പെൺകുട്ടിയുടെ ശരീത്തിൽ കയറാൻ പ്രേതം തീരുമാനിക്കുന്നു.. ആ പെൺകുട്ടി ഒരു ലേഡീസ് ഹോസ്റ്റലിൽ ആണ് . അപ്പോൾ പിന്നെ എന്ത് ചെയ്യും ? പ്രേതം വേഷം മാറി റൂം മേറ്റ് ആണെന്നും പറഞ്ഞു ഹോസ്റെലിലിനെ റൂമിൽ കയറിപറ്റി.. കോട്ടയം കാരി ആണ്, നല്ല ബീഫ് ഹോസ്റ്റലിൽ കിട്ടുമോ, കരിമീൻ പൊള്ളിച്ചത് കിട്ടുമോ എന്നൊക്കെ ചോദിച്ചു ആ കുട്ടിയുമായി കമ്പനി ആകുന്നു. ഇടയ്ക്കു ഹോസ്റ്റൽ വാർഡന്റെ ഫോൺ വരുമ്പോൾ കള്ളി വെളിച്ചതാവാതിരിക്കാൻ ഫോൺ തട്ടിപ്പറച്ചു കട്ട് ചെയ്തു വിഷയം മറ്റുവൊക്കെ ചെയ്യും ഈ പ്രേതം .
എന്നിട്ടു കിടന്നുറങ്ങുന്ന സമയത്തു കഴുത്തിന് പിടിച്ചു പേടിപ്പിച്ചു ഹോസ്റ്റലിൽ നിന്നും ചാടിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു ..അവിടുനിന്നും ഡിസ്ചാർജ് ചെയ്തു എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തിക്കുന്നു. എന്നിട്ടു അന്ന് രാത്രി അവിടെ വച്ച് ആ കുട്ടിയുടെ ശരീത്തിൽ ബാധയായി കയറികൂടുന്നു . എന്തൊരു പ്ലാനിങ്… ഉഫ്ഫ്ഫ്.. അയ്യോ അപ്പോൾ ഒരു സംശയം എന്ന പിന്നെ നേരെ ഹോസ്റ്റലിൽ വച്ച് അങ്ങു ബാധയായിട്ടു കൂടിയാൽ പോരായിരുന്നോ, ചുമ്മാ വേഷം മാറി, കോട്ടയം കാരിയായി അഭിനയിച്ചു, ചുമ്മാ ഹോസ്പിറ്റൽ ബില്ലും കൊടുപ്പിച്ചു…ആ അങ്ങനെ നേരെ കയറുന്നതിൽ ഒരു ത്രില്ല് ഇല്ലായിരിക്കും.
പിന്നെ തന്നെ കൊന്ന ഓരോരുത്തരായി അവര് ചെയ്ത ക്രൂരത അളവിനെ ഡീസെന്റിങ് ഓർഡറിലാക്കി ഏറ്റവും കുറവ് ക്രൂരനിൽ നിന്നും കൂടിയ ക്രൂരൻ എന്ന ഓർഡറിൽ കൊന്നു തുടങ്ങുന്നു.. ഇതിന്റെ ഏറ്റവും വലിയ കോമഡി ഏതെന്ന് വച്ചാൽ ഏറ്റവും കൂടിയ വില്ലന്റെ കൂടെ താമസിച്ചു കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.. എന്നാൽ പിന്നെ സിമ്പിൾ ആയി ആദ്യമേ അയാളെ കൊന്നാൽ പോരെ.. ഇല്ല അതിൽ ഒരു ത്രില്ല് ഇല്ല.
അതെ സമയം മറ്റൊരിടത്തുകൂടി നമ്മുടെ പ്രേത ശാസ്ത്രജ്ഞനും ഏക ഭാവയായ അസ്സിസ്റ്റന്റും കൂടി മുടിഞ്ഞ കേസന്വേഷണം ആണ്.. എന്നിട്ടു പോലീസിനോട് പോയി ആകെ പ്രശനം ആണെന്നൊക്കെ പറയും. എനിക്കവിടെ പോയി അവരെ രക്ഷിച്ചേ പറ്റൂ.. നിങ്ങൾ ഞാൻ പറയുന്നത് മനസിലാക്കണം എന്നൊക്കെ പറഞ്ഞു ഗംഭീര ഡയലോഗെ ഒക്കെ പറഞ്ഞു കഴിയുമ്പോൾ പോലീസ് ഓഫീസർ ആ ശരി എന്ന് നിസ്സംഗതയോടെ പറയും… ഹോ… എന്തൊരു ദ്രാവിഡ്…
അവസാന വില്ലനെ കൊല്ലാൻ പ്രേതം ബോധം പോകുന്ന പോലെ അഭിനയിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു… വില്ലൻ കിടക്കുന്ന അതെ ഹോസ്പിറ്റലിൽ . അവിടെയുള്ള ഡോക്ടർമാരെയും നഴ്സുമാരെയും ഒക്കെ കട്ടിൽ പറത്തിയും ഇടിച്ചു തെറിപ്പിച്ചും ഒക്കെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വില്ലന്റെ റൂമിൽ ചെല്ലുമ്പോൾ അവിടെ ഓക്സിജൻ ഒക്കെ വലിച്ചു കയ്യിലും കാലിലും ട്രിപ്പ് ഒകെ കുത്തിവച്ചു കിടക്കുന്ന പാവം വില്ലൻ . ഒരു പറിക്കുന്ന പോലെ ഈ ദുര്ബലനെ പ്രേതം കൊല്ലും എന്ന് വിചാരിച്ച എനിക്ക് തെറ്റി.. വില്ലനും പ്രേതവും കൂടി മുടിഞ്ഞ ഇടി. പ്രേതത്തിനെ ഒരു മൂലയിൽ ചവിട്ടി കൂട്ടി ഓടി മേളിലെത്തെ നിലയിലേക്ക് പോകും.. അവിടുന്ന് പ്രേതം അയാളെ തള്ളി താഴയിട്ടു കൊല്ലും… ശുഭം
ഈ കോവിഡ് കാലത്തും കുട്ടികളും കുടുംബവുമായി ആർത്തു ഉല്ലസിച്ചു ചിരിക്കാൻ പറ്റിയ ഒരു മികച്ച കോമഡി ചിത്രമാണ്… ഹൊറർ ചിത്രമായ ഇഷ
Part1 link
Part 2 ലിങ്ക്