ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തനായ നടനാണ് നവീൻ പൊളി ഷെട്ടി. വളരെ നാച്ചുറൽ ആയി നല്ല ടൈമിംഗിൽ കോമഡി ചെയ്യുന്ന നായകർ മലയാളം വിട്ടാൽ വളരെ വിരളമായേ കാണു.. അങ്ങനെ ഒരു നടനാണ് നവീൻ പൊളി ഷെട്ടി. വളരെ ഈസി ആയിട്ടുള്ള പുള്ളിയുടെ പെർഫോമൻസ്നു വേണ്ടി കാണാവുന്ന ഒരു ചിത്രമാണ്..
ഗ്രാമത്തിൽ നിന്നും സിറ്റിയിലേക്ക് വരുന്ന നായകനും കൂട്ടുകാരും, നായകൻ അവിടെ വച്ച് കാണുന്ന നായിക, ഒരു പ്രത്യേക സാഹചര്യത്തിൽ ചെയ്യാത്ത കുറ്റത്തിന് പിടിയിലാവുന്നു, ശേഷം എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് സ്റ്റോറി ലൈൻ
മുടക്കു മുതലിന്റെ 15-20 ഇരട്ടി ആണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. നമ്മൾ മലയാളികൾ ഇത് പോലെ ഉള്ള കോമെഡികൾ ഒരു പാട് കണ്ടിട്ടുള്ളത് കൊണ്ടാവാം ഒരു എബോവ് ആവറേജ് എന്നതിന് മുകളിൽ ഒന്നും തോന്നിയില്ല. ഒരു കോർട്ട്സീൻ മാത്രമാണ് പൊട്ടിച്ചിരിപ്പിച്ചത്. ബാക്കി ഒരു നോർമൽ കോമഡി ആയേ തോന്നിയുള്ളൂ.
വലിയ ബോർ അടിയില്ലാതെ വെറുതെ ഒരു തവണ കാണാവുന്ന ചിത്രം.