മണ്ടേല – റിവ്യൂ

യോഗി ബാബു – ബോഡി ഷേമിങ് കോമഡിക്കായി മാത്രമായി തമിഴ് സിനിമ ഉപയോഗിച്ച് കൊണ്ടിരുന്ന നടൻ. പല ചിത്രങ്ങളും ശ്രദ്ധ നേടിയത് കൊണ്ട് നായകനായും കുറേ ചിത്രങ്ങൾ വന്നു. പക്ഷേ ബോഡി ഷേമിങ് കോമഡികൾ തന്നെ ആയിരുന്നു ആ ചിത്രങ്ങളും. മാരി സെൽവരാജ് ആണ് ആദ്യമായി അതിൽ നിന്നും മാറി നല്ലൊരു കാരക്ടർ വേഷം നൽകുന്നത്. അതിന് നല്ലൊരു നായക വേഷം കൂടി മണ്ടെലായിലൂടെ പുള്ളിക്ക് ലഭിച്ചിരിക്കുന്നു.

രണ്ട് ജാതി തുല്യ ശക്തിക്കളയുള്ള ഗ്രാമം, അത് മൂലം ആ ഗ്രാമത്തിൽ മുരടിച്ചു നിൽക്കുന്ന വികസനം,രണ്ട് ജാതിയിൽ നിന്നും ഓരോ വിവാഹം കഴിച്ചു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ എങ്ങനെ എങ്കിലും മാനേജ് ചെയ്തു പോകാൻ ശ്രമിക്കുന്ന ഗ്രാമ തലവൻ. ആ ഗ്രാമത്തിൽ ആളുകൾ അയിത്തം കാണിക്കുന്ന ഒരു ബാർബർ, തുടങ്ങി സിനിമയുടെ പ്ലോട്ട് തുടക്കത്തിലെ
ഒരു പബ്ലിക് ടോയ്ലറ്റ് ഉദ്ഘാടന സീനിലൂടെ തന്നെ എസ്റ്റബ്ലിഷ് ചെയ്തിരിക്കുന്ന രീതി തന്നെ ഗംഭീരമാണ്.

പുണ്യ പുരാതന കാലം മുതൽക്കേ തമിഴ് സിനിമയിൽ കോമെഡി ട്രാക്ക് എന്നാൽ കഥയുമായി ഒരു ബന്ധവും ഇല്ലാത്ത കോമഡി നടൻ അടി വാങ്ങുന്നതാണ്.. ശെന്തിലും, വടിവേലും ഒക്കെ അടി വാങ്ങി കരയുന്നത് കണ്ടു കയ്യടിച്ചു ചിരിച്ചിരുന്ന അതേ പ്രേക്ഷകരെ ഈ ചിത്രത്തിൽ യോഗി ബാബു അടി വാങ്ങുമ്പോൾ ചിന്തിപ്പിക്കുന്ന ഇടത്താണ് സംവിധായകന്റെ വിജയം.

സെക്കന്റ്‌ ഹാൾഫിലെ യോഗി ബാബുവിന്റെ ഹീറോയിസം കാണിക്കുന്ന സീനുകൾക്കു ഇത്രയും ഇമ്പാക്ട് കിട്ടുന്നത് ആദ്യ പകുതിയിലെ പുള്ളിയുടെ ആ നിസ്സഹായ അവസ്ഥ അത്ര നന്നായി കാണിച്ചിരിക്കുന്നതിലാണ്.

ആരെങ്കിലും എന്തിന്റെയെങ്കിലും കിട്ടാനുള്ള കാശ് ചോദിക്കുമ്പോൾ “വേണ്ട” എന്ന് പറഞ്ഞു പോകുന്ന ഒരു കഥാപാത്രം ഉണ്ട്.. ആദ്യത്തെ ഒന്ന് രണ്ട് തവണ ഇത്‌ കേട്ടു ചിരിക്കുമെങ്കിലും പിന്നെ പിന്നെ ഇത്‌ റിപീറ്റ് ആകുമ്പോൾ വെറുപ്പീരായി തോന്നും. പക്ഷേ ചിത്രത്തിന്റെ ഫൈനൽ ആക്റ്റിൽ ഈ കഥാപാത്രം ഇതേ ഡയലോഗ് പറയുമ്പോൾ ആനന്ദം കൊണ്ട് കണ്ണും മനസും നിറയും.

തമിഴ് ഇൻഡസ്ട്രിയിൽ ഇടക്കിടക്കു വലിയ ബഡ്ജറ്റ് ഒന്നും ഇല്ലാത്ത, താരങ്ങൾ ഇല്ലാത്ത സിംപിളും പവർഫുള്ളും ആയ ചിത്രങ്ങൾ വരാറുണ്ട്, അരുവി, K. D, ജോക്കർ ഒക്കെ അതിനു ഉദാഹരണങ്ങൾ ആണ്. ആ ലിസ്റ്റിൽ ഏറ്റവും പുതിയ അഡിഷൻ ആണ് മണ്ടേല…
A must watch movie..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s