തൃഷ നായികയായി എത്തുന്ന സർവൈവൽ ത്രില്ലറാണ് ചിത്രം. തമിഴ് നാട്ടിലെ വലിയ ഒരു നേതാവ് ഹോസ്പിറ്റലിൽ വച്ച് മരിക്കുന്നു… കുറ്റവാളികളെ കുറിച്ച് ഉള്ള കുറച്ചു തെളിവുകൾ അവിടുത്തെ ലേഡി ഡോക്ടറിന്റെ കയ്യിൽ ഉണ്ട്..അതിനാൽ ഡോക്ടർയും മകളെയും കൊല്ലാൻ ശ്രമിക്കുന്ന വില്ലൻമാർ.. ഇന്റർവ്വലിന് ശേഷം നായകൻ എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം… ഇവരിൽ നിന്നും ഒക്കെ നമ്മൾ പ്രേക്ഷകർ സർവ്വയ്വ് ചെയ്യുമോ എന്നതാണ് വിഷയം.
ഒരു ജസ്സി അല്ലെങ്കിൽ ജാനു അതുമല്ലങ്കിൽ നായകന്റെ കൂടെ റൊമാൻസ് പാട്ട് ഒക്കെ ആയിട്ടുള്ള ചുമ്മ റോളുകളിൽ ഒക്കെ തൃഷ ഓക്കേ ആണ്.. അല്ലാതെ ഉള്ള ഒരു റോളും ചെയ്യാൻ ഉള്ള കപ്പാസിറ്റി അവർക്കു ഉണ്ടെന്നു തോന്നുന്നില്ല..
അഭിനയിച്ചു വെറുപ്പിക്കും.
ചിത്രത്തിൽ ട്വിസ്റ്റ് എന്ന് പറഞ്ഞു കാണിക്കുന്ന സംഭവം ഒക്കെ സിനിമ ഒക്കെ കൊച്ചു കുട്ടികൾ വരെ ഊഹിക്കും. തൃഷ വെറുപ്പീര് പിന്നേം സഹിക്കാം ഒരു സൈക്കോ വില്ലൻ ഉണ്ട്..ഹോ ഭീകര പെർഫോമൻസ്..
അപ്പോൾ പറഞ്ഞു വന്നത് ഒരു റിവ്യൂ പറയാൻ പോലും തോന്നിക്കാത്ത വിധം ബോറാണ് ചിത്രം.. അത് കൊണ്ട് ആരും പേടിക്കണ്ട ഓടിക്കോ..